ഇരട്ട സഹോദരങ്ങള്‍ മാതാപിതാക്കളെ കൊന്നു; ഇളയ സഹോദരന് ഗുരുതര പരിക്ക്
text_fieldsറിയാദ്: മാതാപിതാക്കളെ ഇരട്ട സഹോദരങ്ങള്‍ കുത്തിക്കൊന്നു. ഇളയ സഹോദരനെ മാരകമായി പരിക്കേല്‍പ്പിച്ചു. റിയാദ് അല്‍ഹംറ ഡിസ്ട്രിക്ടിലെ സൗദി കുടുംബത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇവരുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായത്. ദമ്പതികളും ഇരട്ട സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്നു ആണ്‍മക്കളുമാണ് കുടുംബത്തിലുള്ളത്. കാര്യമായ പ്രകോപനമൊന്നുമില്ലാതെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു ഇവര്‍. മാരകമായി കുത്തേറ്റ മാതാവ് തല്‍ക്ഷണം മരിച്ചു.
തടയാന്‍ ശ്രമിച്ച ഇളയ സഹോദരനെയും കുത്തി പരിക്കേല്‍പ്പിച്ചു. പിതാവിനെ ഗുരുതരാവസ്ഥയില്‍ റിയാദ് സനദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയ ശേഷം നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
