സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് സെപ്റ്റംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും
text_fieldsദമ്മാം: സൗദി അറേബ്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. വ്യോമയാന മേഖലയില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഉദാരവത്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് ഈ നീക്കം. ദമ്മാം ആസ്ഥാനമായ ‘സൗദിഗള്‍ഫി’ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍െറ അനുമതി ആഴ്ചകള്‍ക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിലും അത് ഒൗദ്യോഗികമായി പ്രാബല്യത്തില്‍ വന്നത് ഇന്നലെയാണ്. ദേശീയ വിമാനകമ്പനിയായ ‘സൗദിയ’, ബജറ്റ് എയര്‍ലൈനായ നാഷനല്‍ എയര്‍ സര്‍വീസ് (ഫൈ്ളനാസ്) എന്നിവക്ക് മാത്രമാണ് നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയുള്ളത്. വിദേശ വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തേക്കും പുറത്തേക്കും സര്‍വീസ് നടത്താമെന്നല്ലാതെ ആഭ്യന്തര സര്‍വീസുകള്‍ക്ക് അനുമതിയില്ല. 2012 മുതലാണ് മറ്റു എയര്‍ലൈനുകളില്‍ നിന്ന് ആഭ്യന്തര സര്‍വീസിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അബ്ദുല്‍ ഹാദി അല്‍ ഖഹ്താനി ആന്‍ഡ് സണ്‍സ് ഗ്രൂപ്പാണ് ‘സൗദി ഗള്‍ഫ്’ എന്നപേരില്‍ വിമാനകമ്പനി രൂപവത്കരിച്ച് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് സൗദിഗള്‍ഫ് സര്‍വീസ് തുടങ്ങുമെന്നാണ് സൂചന. ആദ്യഘട്ടമെന്ന നിലയില്‍ ദമ്മാം-റിയാദ്, ദമ്മാം-ജിദ്ദ സര്‍വീസുകളാകും ഉണ്ടാകുക. ഖത്തര്‍ എയര്‍വേയ്സിന്‍െറ അല്‍ മഹാ എയര്‍വേയ്സിനും ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും പൂര്‍ത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
