‘അറാക്ക്' ചെടി ദന്തശുദ്ധീകരണത്തിന് ഉത്തമമെന്ന് പഠനം
text_fieldsജിദ്ദ: അറബികള്‍ വിശിഷ്യ സൗദി വംശജര്‍ ദന്തശുദ്ധീകരണത്തിനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ‘അറാക്ക്’ ചെടിയുടെ തണ്ട് ഒൗഷധ ഗുണമുള്ളതും ഉത്തമമാണെന്നും പഠനം. പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. സല്‍വഡോറാന്‍ ഇനത്തില്‍പ്പെട്ട കുറ്റിച്ചെടിയില്‍ നിന്നാണ് തണ്ട് മുറിച്ചെടുക്കുന്നത്. ഒരു മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ നീളമുള്ള ഈ ചെടി അറേബ്യന്‍ ഉപ ദീപിന്‍െറ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമാണ് കണ്ട് വരുന്നത്. രണ്ടോ മൂന്നോ വര്‍ഷം പ്രായമുള്ള ചെടികളുടെ തണ്ടുകളാണ് ദന്തശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്.
റമദാനില്‍ അറബികള്‍ പകല്‍ സമയങ്ങളില്‍ ഈ തണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത് പാരമ്പര്യം നിലനിര്‍ത്തുന്നതിന്‍െറ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഇതുകൊണ്ട് ദന്തശുദ്ധീകരണം വരുത്തുന്നത് ദൈവം ഇഷ്ടപ്പെടുന്നു എന്ന പ്രവാചക വചനത്തില്‍ പ്രചോദിതരായിട്ടാണ് അറബികള്‍ ഇങ്ങനെ ദന്തശുദ്ധി വരുത്തുന്നതെങ്കിലും അതിന്‍െറ ഒൗഷധ മുല്യം അടുത്ത കാലത്താണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പള്ളികളിലും പരിസരത്തും അറാക് ചെടിതണ്ട് വിറ്റ് ഉപജീവനം നേടുന്നവരില്‍ നല്ളൊരു വിഭാഗം സൗദി, യമന്‍ വംശജരും ബാഗാളികളുമാണ്. ഒരടിയോളം നീളമുള്ള മുന്തിയയിനം ‘അറാക്ക്’ ചെടിയുടെ തണ്ടിന് ചുരുങ്ങിയത് അഞ്ച് മുതല്‍ എട്ട് റിയാല്‍ വരെ വിലകൊടുക്കേണ്ടി വരും. ചെടിയുടെ എല്ലാ ഭാഗങ്ങളും ഉയര്‍ന്ന ഒൗഷധഗുണമുള്ളതായി വിലയിരുത്തപ്പെടുന്നു.
ഇതില്‍ നിന്ന് ലഭിക്കുന്ന പഴം ഉദരരോഗത്തിന് ഉത്തമവും വിഷാംശങ്ങളെ എടുത്ത് കളയാനുള്ള കഴിവുമുണ്ട്. ദഹനത്തിനും ഇത് സഹായിക്കുമെന്നാണ് പറയുന്നത്. പല്ലിനെ ദ്രവിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയുന്ന രാസഘടകങ്ങള്‍ 'അറാക്ക്' ചെടിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ദന്ത ശുദ്ധീകരണത്തിന് നിരവധി പേസ്റ്റുകളും മറ്റും ലഭ്യമാണെങ്കിലും ‘അറാക്ക’ ചെടിയുടെ ഉപയോഗം തങ്ങളുടെ പൗരാണിക ഈട്വെപ്പായി കൊണ്ട് നടക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
