സൗദിയില്‍ നിക്ഷേപമിറക്കാന്‍ റഷ്യന്‍ കമ്പനികള്‍ക്ക് ക്ഷണം
text_fieldsറിയാദ്: വിഷന്‍ 2030ന്‍െറ ഭാഗമായി സൗദിയില്‍ നിക്ഷേപമിറക്കാന്‍ റഷ്യന്‍ കമ്പനികള്‍ക്ക് ക്ഷണം. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ കമ്പനികളുമായും നിക്ഷേപകരുമായും ചര്‍ച്ചകള്‍ നടത്തിയതിന് പിറകെയാണിത്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (സാജിയ) ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസലിന്‍െറ നേതൃത്വത്തില്‍ റഷ്യയിലത്തെിയ സംഘമാണ് നിക്ഷേപകരുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സെന്‍റ്പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തവരുമായാണ് സൗദി സംഘം ചര്‍ച്ചകള്‍ നടത്തിയത്്. ഇതിന്‍െറ തുടര്‍ച്ചയെന്നോണം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ ഫണ്ട് മേധാവികളുമായി ചര്‍ച്ച നടത്തി നിക്ഷേപ സാധ്യതകളും ജി.സി.സി രാജ്യങ്ങളുമായി സഹകരണത്തിലേര്‍പ്പെടുന്നതിന്‍െറ സാധ്യതകളും ആരാഞ്ഞു. ചില്ലറ, മൊത്ത വ്യാപാര മേഖലകളില്‍ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നിയമത്തിന് സൗദി മന്ത്രി സഭ ഏതാനും ദിവസങ്ങള്‍ മുമ്പാണ് അംഗീകാരം നല്‍കിയത്. ഇതിന് പിറകെയാണ് സൗദി സംഘം റഷ്യയിലത്തെി ചര്‍ച്ചകള്‍ നടത്തിയത്. സൗദി വിപണി വിദേശ കമ്പനികള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ ലോകോത്തര കമ്പനികള്‍ സൗദിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക സന്ദര്‍ശിക്കുന്ന അമീര്‍ മുഹമ്മദ് ഇതിനകം ഡൗ കെമിക്കല്‍സ്, 3 എം, പ്ഫിസര്‍ എന്നീ കമ്പനികള്‍ക്ക് സൗദിയില്‍ കമ്പനി തുടങ്ങാനുള്ള അനുമതി നല്‍കി കഴിഞ്ഞു. ആരോഗ്യ രംഗത്തെ നൂതന ഉപകരണങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സര്‍ക്യൂട്ട് വരെ നിര്‍മിക്കുന്ന ലോകോത്തര കമ്പനികളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.