കൊണ്ടോട്ടി സെന്‍റര്‍ ഇഫ്താറും യാത്രയയപ്പും
text_fieldsജിദ്ദ: കൊണ്ടോട്ടി സെന്‍റര്‍ ജിദ്ദ സമൂഹ ഇഫ്താറും യാത്രയയപ്പും സംഘടിപ്പിച്ചു. ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം വി. പി മുഷ്താഖിന് യാത്രയയപ്പ് നല്‍കി. കൊണ്ടോട്ടി സെന്‍ററിന്‍െറ ഉപഹാരം പഴേരി കുഞ്ഞി മുഹമ്മദും ഒരുമയുടെ ഉപഹാരം റഫീഖ് ചെറുശ്ശേരിയും സമ്മാനിച്ചു. സലാം സ്വലാഹി റമദാന്‍ സന്ദേശം നല്‍കി.
് വൈസ് ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, റഫീഖ് ചെറുശ്ശേരി, കുഞ്ഞു കടവണ്ടി, ട്രഷറര്‍ റഷീദ് മാങ്കായി എന്നിവര്‍ സംസാരിച്ചു. ഈവര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യഗഡു ഹസന്‍ കൊണ്ടോട്ടിയില്‍ നിന്ന് റഫീഖ് മാങ്കായി സ്വീകരിച്ചു.
അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള മെംബര്‍ഷിപ്പ് ഉദ്ഘാടനം റഷീദ് ചുള്ളിയനും ലത്തീഫ് ചുണ്ടക്കാടനും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രസിഡന്‍റ് സലിം മധുവായി അധ്യക്ഷത വഹിച്ചു. ഹമീദ് കരുമ്പുലാക്കല്‍, മുസ്തഫ അമ്പലപ്പള്ളി, കെ പി ബാബു, കെ പി റഷീദ്, റഹ്്മത്തലി എരഞ്ഞിക്കല്‍, അബൂബക്കര്‍, കബീര്‍ തുറക്കല്‍, റസാഖ്, ബാപ്പു മുണ്ടപ്പലം, ഫൈസല്‍ എടക്കോട്, കരീം എക്കാപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.