225 സ്ഥാപനങ്ങള്‍ക്ക് കൂടി റിക്രൂട്ടിങിന് അനുമതി
text_fieldsറിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 225 റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു കൂടി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. ഗാര്‍ഹിക ജോലിക്കാരുള്‍പ്പെടെ വിദേശ തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഇവരെ സമീപിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ 129 ഏജന്‍സികള്‍ക്ക് പ്രാഥമികാംഗീകാരവും നല്‍കിയിട്ടുണ്ട്. അംഗീകൃത ഏജന്‍സികള്‍ വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ചെലവ് ചുരുക്കാനും മറ്റ് നിയമ നടപടികള്‍ ഒഴിവാക്കാനും കാരണമാകുമെന്ന് ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. പുതിയ ഏജന്‍സികള്‍ വരുന്നത് ഈ മേഖലയിലെ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കും. നിയമം അനുസരിച്ച് തൊഴിലാളികളെ രാജ്യത്തത്തെിക്കാന്‍ ഇതുവഴി സാധിക്കും. റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അനുമതി വേണ്ടവര്‍ www.ror.mol.gov.sa gate എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ നടത്തണം. രേഖകള്‍ പരിശോധിച്ച് 30 ദിവസത്തിനകം പ്രാഥമിക അംഗീകാരം ലഭിക്കും. അംഗീകൃത റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ വഴി ഗാര്‍ഹിക തൊഴിലാളകളെ ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ വിശദാംശങ്ങളും www.musaned.gov.sa എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനധികൃത മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്നും അത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 19911 എന്ന നമ്പറിലോ തൊഴില്‍ മന്ത്രാലയത്തിന്‍െറ വിവിധ ഓഫിസുകളിലോ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
