തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താര്‍
text_fieldsജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയിലെ ന്യൂശറഫിയ്യ ഹോട്ടലില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ടി.എസ്.എസ് പ്രസിഡന്‍റ് ഹാഷിം കല്ലമ്പലം അധ്യക്ഷത വഹിച്ചു.ഡോ.ഫൈസല്‍ നോമ്പും ആരോഗ്യവും എന്ന വിഷയത്തില്‍ സംസാരിച്ചു. സമീര്‍ സലാഹി റമദാന്‍ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പത്താം ക്ളാസ്സ്, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ഥികളെ ടി.എസ്.എസ് അനുമോദിച്ചു. നൂറുല്‍ ഹുദ, ഫാരിസ, ഷഫീക്ക്, അഭിറാം എന്നി കുട്ടികളെ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ്, ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ നിയുക്ത ഭാരവാഹി മോഹന്‍ ബാലന്‍, നവോദയ ജിദ്ദ രക്ഷാധികാരി വി.കെ റഊഫ്, ലൂണ ബാബു എന്നിവര്‍ ഉപഹാരം നല്‍കി. ഷംനാദ് കണിയാപുരം സ്വാഗതവും, ട്രഷറര്‍ തരുണ്‍ രത്നാകരന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.