സിജി അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സിജി അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘എക്സ്പാ’ യാത്ര എന്ന ക്യാമ്പ് കൗമാര പ്രായത്തിലെ കുട്ടികള്‍ക്ക് സമഗ്ര പഠന, തൊഴില്‍ സംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍,നേതൃപരിശീലനം തുടങ്ങിയവ നല്‍കുകയയാണ് ലക്ഷ്യം.
അഞ്ച് ദിവസം നീളുന്ന മുഴുനീള പരിശീന പരിപാടിയാണ് ‘എക്സ്പാ’ യാത്രയുടെ പ്രത്യേകത. ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്ക് അവഗാഹം നേടാന്‍ ക്യാമ്പ് സഹായിക്കുമെന്ന് സിജി അറിയിച്ചു. ഇതിന്‍െറ ഭാഗമായി ബംഗളൂരു സര്‍വ്വകലാശാല, പ്രേംജി സര്‍വ്വകലാശാല, ഇലക്ട്രോണിക് സിറ്റി, സയന്‍സ് മ്യൂസിയം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസം സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്ത്രീ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. താല്‍പര്യമുള്ളവര്‍ 050 468 8575 എന്ന മൊബൈലില്‍ മുഹമ്മദ് താലിഷുമായി ബന്ധപ്പെടണം