അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലേക്ക് തിരിച്ചു
text_fieldsറിയാദ്: സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരം രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. എണ്ണ വിലയിലെ ചാഞ്ചാട്ടത്തിന്‍െറ പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക, രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. സൈനിക, സാമ്പത്തിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി നിരവധി കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെ അമേരിക്കന്‍ ഭരണതലത്തിലെ ഉന്നതരുമായും ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ധന മന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫ്, വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി, കാബിനറ്റ് അംഗം മുഹമ്മദ് ബിന്‍ അബ്ദുല്‍ മാലിക്, സാംസ്കാരിക മന്ത്രി ഡോ. ആദില്‍ ബിന്‍ സൈയ്ദ് അത്തുറൈഫി, ഇന്‍റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ഹുമൈദാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരായ അഹ്മദ് ബിന്‍ അഖീല്‍ അല്‍ഖാതിബ്, ഡോ. മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ ജാസിര്‍, ഫഹദ് ബിന്‍ മുഹമ്മദ്, ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹീം, റാഫത് ബിന്‍ അബ്ദുല്ല, ജനറല്‍ ഫയ്യാദ് ബിന്‍ ഹാമിദ് അല്‍ റുവൈലി എന്നിവരാണ് അമീര്‍ മുഹമ്മദിന്‍െറ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.