വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഇസ്പാഫ് അനുമോദിച്ചു
text_fieldsജിദ്ദ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകളില്‍ ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്്സ് ഫോറം (ഇസ്പാഫ്) ‘പാരന്‍റ്്സ് എക്സലന്‍സ് അവാര്‍ഡ്' നല്‍കി ആദരിച്ചു.
രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പുതിയ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ വ്യക്തമാക്കി. സ്കൂള്‍ പ്രവേശനം, യാത്ര തുടങ്ങിയ അടിയന്തിര പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെ.എന്‍.എച്ച് ചെയര്‍മാന്‍ വി.പി. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഇസ്പാഫ് പ്രസിഡന്‍റ്് അബ്ദുല്‍ അസീസ് തങ്കയത്തില്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ഷംസുദ്ദീന്‍, മോഹന്‍ ബലന്‍, മുഹമ്മദ് ആസിഫ് റമീസ് ദാവൂദി, മാജിദ് സലീം സിദ്ദീഖി, നൂറുല്‍ അമീന്‍, താഹിര്‍ അലി, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ എന്നിവര്‍ ആശംസ നേര്‍ന്നു. സ്കൂള്‍ അധ്യാപകരായ നൗഫല്‍ പാലക്കോത്ത്, മരിയദാസ്, ഹരികൃഷ്ണന്‍, റീത്ത തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ഓരോ സ്ട്രീമിലും മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ 21 കുട്ടികളേയും രക്ഷിതാക്കളേയും പത്താം ക്ളാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ നേടി വിജയിച്ച 88 കുട്ടികളേയും അവരുടെ രക്ഷിതാക്കളേയുമാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ വിജയം കരസ്ഥമാക്കിയ ഇസ്പാഫ് അംഗങ്ങളുടെ മക്കള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ട്രഷറര്‍ ജാഫര്‍ ഖാന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ് സജി കുര്യാക്കോസ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
