മൊബൈല്‍ കടകളില്‍ പരിശോധന തുടരുന്നു; 48 കടകള്‍ കൂടി അടപ്പിച്ചു
text_fieldsറിയാദ്: മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി തൊഴില്‍ വകുപ്പ് മുന്നോട്ട്. സൗദി ജീവനക്കാരെ നിയമിക്കാത്ത കടകളെല്ലാം അടച്ചു പൂട്ടുകയാണ് ചെയ്യുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ ഭാഗമായ അല്‍അഹ്സയില്‍ മാത്രം 48 കടകളാണ് അടപ്പിച്ചത്. ജിദ്ദയില്‍ ഫലസ്തീന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം 28 കടകല്‍ അടപ്പിച്ചിരുന്നു. റിയാദിലും പ്രമുഖ മൊബൈല്‍ മാര്‍ക്കറ്റുകളില്‍ നിരവധി കടകള്‍ അടഞ്ഞു കിടക്കുകയാണ്.
നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടു വീഴ്ചയുമില്ളെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മൂന്നു മാസം മുമ്പാണ് റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ കടകളില്‍ നിലവിലുള്ള ജീവനക്കാരില്‍ പകുതിയും സൗദികളായിരിക്കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആവശ്യമായ സമയം എല്ലാവര്‍ക്കും അനുവദിച്ചിട്ടുണ്ടെന്നും നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാണിജ്യ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍, പൊലീസ്, നഗരസഭ, തൊഴില്‍ വകുപ്പ് എന്നിവ ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധന ഭയന്ന് അടച്ചിട്ട കടകള്‍ തുറന്നില്ളെങ്കില്‍ മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കുമെന്ന മുന്നറിയിപ്പ് പലയിടങ്ങളിലും ഷട്ടറുകള്‍ക്ക് മുകളില്‍ പതിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2211 മൊബൈല്‍ കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥ സംഘമത്തെിയത്. 553 കേന്ദ്രങ്ങളില്‍ നിയമലംഘനം കണ്ടത്തെി നടപടികള്‍ സ്വീകരിച്ചു. റിയാദില്‍ മാത്രം 493 കടകളില്‍ ഉദ്യോഗസ്ഥരത്തെി. ഖസീം, മക്ക, മദീന, ജിദ്ദ, ഹാഇല്‍, തബൂക്ക്, ബാഹ, അല്‍ജൗഫ്, ജീസാന്‍, അല്‍അഹ്സ എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നു. സൗദികളില്ലാത്ത മൊബൈല്‍ കടകള്‍ കണ്ടത്തെിയാല്‍ അറിയിക്കുന്നതിന് വേണ്ടി www.rasd.ma3an.gov.sa എന്ന വെബ് സൈറ്റ് തുറന്നിട്ടുണ്ട്. സെപ്റ്റംബര്‍ മൂതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്നാണ് നിയമം.
മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികളും കട നടത്തുന്നവരും തീരുമാനം നടപ്പാകുന്നതോടെ വലിയ പ്രതിസന്ധിയിലാകും. മൊബൈല്‍ അറ്റകുറ്റപ്പണികള്‍ വര്‍ഷങ്ങളായി ചെയ്യുന്ന വിദഗ്ധരോട് പോലും കമ്പനികള്‍ നാട്ടിലേക്ക് മടങ്ങാനോ മറ്റു ജോലികള്‍ നോക്കാനോ ആവശ്യപ്പെട്ടു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
