സൗദിവത്കരണം: അടച്ചിട്ട കടകള്‍ അഞ്ച് ദിവസത്തിനകം തുറന്നില്ളെങ്കില്‍ നടപടി
text_fieldsറിയാദ്: സൗദി മൊബൈല്‍ വിപണിയിലെ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി നടന്നുവരുന്ന കര്‍ശന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കടകള്‍ അടച്ചിട്ടവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. അടച്ചിട്ട കടകള്‍ അഞ്ച് ദിവസത്തിനകം തുറന്നുപ്രവര്‍ത്തിച്ചില്ളെങ്കില്‍ വാടകകരാര്‍ ദുര്‍ബല െപ്പടുത്തി കട മറ്റാര്‍ക്കെങ്കിലും വാടകക്ക് നല്‍കുമെന്ന് ഷോപ്പിങ് കോംപ്ളക്സ് ഉടമകള്‍ നോട്ടീസ് പതിച്ചു തുടങ്ങി.
ഷോപ്പിങ് മാളുകളില്‍ പരിശോധനക്കത്തെുന്ന മന്ത്രാലയ പ്രതിനിധികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇത്തരം മുന്നറിയിപ്പ് നോട്ടീസ് പതിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശികളുടെ പേരില്‍ നടത്തുന്ന ബിനാമി സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും റമദാന്‍ ആദ്യം മുതല്‍ നിലവില്‍ വന്ന സൗദിവത്കരണത്തിന്‍െറയും പരിശോധനയുടെയും പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുകയാണ്.
മൊബൈല്‍ ഷോപ്പുകളും മാര്‍ക്കറ്റും നിശ്ചലമായ അവസ്ഥയില്‍ പ്രതിസന്ധി മറികടക്കാന്‍ ഷോപ്പുകള്‍ നടത്താന്‍ തല്‍പരരായ സ്വദേശികള്‍ക്ക് വാടകക്ക് നല്‍കുകയാണ് പരിഹാരമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.