മൊബൈല്‍ കടകളില്‍ സൗദികള്‍ ജോലിക്കത്തെി; നെഞ്ചിടിപ്പോടെ പ്രവാസികള്‍
text_fieldsറിയാദ്: മലയാളികളുള്‍പ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കക്കിടെ മൊബൈല്‍ ഫോണ്‍ കടകളില്‍ സൗദി യുവതി, യുവാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. തൊഴില്‍ വകുപ്പിന്‍െറ തീരുമാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായി പ്രധാന നഗരങ്ങളിലെ മൊബൈല്‍ കടകളിലെല്ലാം തിങ്കളാഴ്ച സ്വദേശി യുവാക്കള്‍ ജോലിക്കത്തെി. ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ആദ്യ ഘട്ടമെന്ന നിലയിലാണ് 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കുന്നത്.
ഇതോടെ മലയാളികളുള്‍പ്പെടെ വിദേശികളില്‍ പലരുടെയും ജോലി നഷ്ടപ്പെട്ടു. സൗദിയിലെ മിക്ക നഗരങ്ങളിലും ശാഖകളുള്ള പ്രമുഖ കമ്പനിയില്‍ മാത്രം അഞ്ചു മലയാളികളുള്‍പ്പെടെ 50 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. റിസപ്ഷനിസ്റ്റ്, ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്വദേശികള്‍ക്കുവേണ്ടി വഴി മാറേണ്ടി വന്നത്. മൊബൈല്‍ ആക്സസറീസ് വില്‍പന നടത്തുന്നവരില്‍ 90 ശതമാനവും മലയാളികളാണ്. ഇവരില്‍ പലരും റീ എന്‍ട്രിയില്‍ നാട്ടില്‍ പോയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സെപ്്റ്റംബറിന് ശേഷമുള്ള സാഹചര്യമെന്താണെന്ന് വ്യക്തമായതിന് ശേഷം തിരിച്ചു വരാമെന്ന കണക്കു കൂട്ടലിലാണ് പലരും നാടു പിടിച്ചിരിക്കുന്നത്. സൗദിയിലെ പല നഗരങ്ങളിലും ശാഖകളുള്ള മലയാളി മാനേജ്മെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ഭാഗികമായി സൗദികളെ ജോലിക്ക് നിയമിച്ചു. ഇവരില്‍ ഒന്ന് രണ്ട് പേരൊഴിച്ച് എല്ലാവരും ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് സ്ഥാപനത്തിന്‍െറ മാനേജര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിച്ചതോടെ നിലവിലുള്ളവരു െജോലി സാധ്യതക്കാണ് മങ്ങലേറ്റിരിക്കുന്നത്. മറ്റു ജോലികള്‍ നോക്കാന്‍ മിക്ക സ്ഥാപന ഉടമകളും വിദേശികളായ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും വളരെ കുറഞ്ഞ ശമ്പളമുള്ള ജോലികളാണ് പലര്‍ക്കൂം വാഗ്ദാനം ചെയ്യപ്പെടുന്നത്.
സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്നാണ് ഉത്തരവ്. ഇതോടെ നൂറു കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പാണ്. ചെറിയ കടകള്‍ നടത്തുന്ന മലയാളികളില്‍ പലരും അടച്ചു പൂട്ടാനുള്ള തയാറെടുപ്പിലാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ റിയാദിലെ പ്രമുഖ മൊബൈല്‍ വിപണികളിലെ കടകളിലെല്ലാം സൗദി യുവാക്കളുടെ സാന്നിധ്യമുണ്ട്. ജീവനക്കാരെ നിയമിക്കാത്ത ചെറിയ കടകള്‍ പലതും അടഞ്ഞു കിടക്കുകയാണ്.
പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 20000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും വിദേശ ജീവനക്കാരെ നാടുകടത്തുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കടകള്‍ക്ക് ശേഷം പടി പടിയായി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളിലെല്ലാം സ്വദേശി വത്കരണം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് തൊഴില്‍ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
