റിയാദിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം
text_fieldsറിയാദ്: ബത്ഹയിലെ വ്യാപാര സമുച്ചയത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ പ്രശസ്തമായ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറടക്കം നിരവധി കടകള്‍ കത്തിനശിച്ചു. ലക്ഷക്കണക്കിന് റിയാലിന്‍െറ സ്വത്ത് നാശമുണ്ടായി. ആളപായമില്ല. റിയാദ് നാഷനല്‍ മ്യൂസിയത്തിന് സമീപം വസീര്‍ സ്ട്രീറ്റില്‍ ‘അമീറ സൂഖ്’ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന വ്യാപാര കേന്ദ്രത്തില്‍ രാവിലെ ഏഴോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ജി-മാര്‍ട്ട് ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറും ഇതിനോട് ചേര്‍ന്നുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. റമദാന്‍ പ്രമാണിച്ച് ഇറക്കിയ തുണികളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും അടക്കം മുഴുവന്‍ സാധനങ്ങളും ചാരമായി. സംഭവമുണ്ടായ ഉടന്‍ തന്നെ നിരവധി അഗ്നിശമന സേന യൂനിറ്റുകളും പൊലീസും സ്ഥലത്തത്തെി തീയണക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും രാത്രി വൈകിയും തീ നിയന്ത്രണ വിധേയമാക്കാനുള്ള കഠിന ശ്രമം തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വീറ്ററിലൂടെ അറിയിച്ചു. ആളപായം സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും അഗ്നിബാധയുടെ കാരണം കണ്ടത്തെിയിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയായതിനാലാണ് വ്യാപാര കേന്ദ്രത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും ഇല്ലാതിരുന്നത്. ഇത് ദുരന്തത്തിന്‍െറ വ്യാപ്തി കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
