Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2016 4:04 PM IST Updated On
date_range 29 July 2016 4:04 PM ISTവിവിധ ഭാവങ്ങളുടെ പകര്‍ന്നാട്ടമായി കുട്ടികളുടെ നാടകമേള
text_fieldsbookmark_border
ദമ്മാം: വിവിധ ഭാവങ്ങള്‍ വിരിയിച്ച്, മികവുറ്റ നാടകങ്ങള്‍ അരങ്ങിലത്തെിച്ച് കുട്ടികളുടെ നാടകമേള ശ്രദ്ധേയമായി. കലാ സാംസ്ക്കാരിക വകുപ്പിന്‍െറ കീഴില്‍ നടന്ന നാലാമത് കുട്ടികളുടെ നാടകമേളയാണ് കിഴക്കന്‍ പ്രവിശ്യയിലെ കലാ സ്നേഹികള്‍ക്ക് പുത്തനുണര്‍വായത്. കലാ നാടകവേദി കോര്‍ഡിനേറ്റര്‍ സഊദ് സുഫ്യാന്‍ മേള ഉദ്ഘാടനം ചെയ്തു. ഇത്തരം കലാപ്രവര്‍ത്തനങ്ങളിലൂടെ ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യമുള്ള, കലാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനാവുമെന്നും കുട്ടികളില്‍ വ്യക്തിത്വ രൂപവത്കരണത്തിന് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാ സാംസ്ക്കാരിക വകുപ്പ് മേധാവി അബ്ദുറഹ്മാന്‍ ബിന്‍ വാസില്‍ അല്‍അഹ്മദി മുഖ്യാതിഥിയായിരുന്നു. അഞ്ച് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പ്രമേയങ്ങളില്‍ ഒരുക്കിയ അഞ്ച് നാടകങ്ങളാണ് വേദിയില്‍ അരങ്ങേറിയത്. സാമൂഹിക പ്രസ്കതമായ ഉള്ളടക്കങ്ങളുള്ള, പഴമ തുളുമ്പുന്ന, ജീവല്‍ ഗന്ധിയായ ജീവിതങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ വരച്ചുകാണിക്കുന്നവയായിരുന്നു നാടകങ്ങളിലധികവും. ഉസ്മാന്‍ ദൂഹൈലാന്‍ സംവിധാനം ചെയ്ത അല്‍കഹ്ഫ് അല്‍മജ്ഹൂല്‍ (അജ്ഞാത ഗുഹ) എന്ന നാടകം കൈയ്യടിയേറ്റുവാങ്ങി. വായന ശീലമില്ലാത്ത, ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത, മൊബൈലടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടയാളുകളുടെ കഥപറയുന്ന ഈ നാടകം സമകാലിക ചെറുപ്പത്തിന്‍െറ നേര്‍ചിത്രമാണ് കോറിയിടുന്നത്. നാടകങ്ങള്‍ക്കൊടുവില്‍ ശില്‍പശാലയും അരങ്ങേറി.
സിലബസ് പഠനത്തിപ്പുറം ഇത്തരം പ്രായോഗിക പരിശീലനക്കളരികളിലൂടെയാണ് കുട്ടികളുടെ ചിന്താശേഷിയും നൈസര്‍ഗിക കഴിവുകളും കണ്ടത്തെി പരിപോഷിപ്പിക്കാനാവുകയെന്ന് എഴുത്തുകാരന്‍ അബ്ദുല്‍ ബാഖി അല്‍ബുഖൈത്ത് അഭിപ്രായപ്പെട്ടു. അഭിനയ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനും അവരുടേതായ വേദിയൊരുക്കാനുമാണ് ഇത്തരമൊരു മേള അധികൃതര്‍ ഒരുക്കിയത്. അത്യാധുനിക ശബ്ദ, വെളിച്ച ക്രമീകരണങ്ങളുള്ള മികച്ച സൗകര്യങ്ങളോടെ സജ്ജീകരിച്ച തിയ്യറ്ററില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് കാണികള്‍ നാടകം ആസ്വദിക്കാനത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story