Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യന്‍ ഹജ്ജ് മിഷന്‍...

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ സൗത്ത് ഏഷ്യന്‍ മുഅസ്സസയുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ സൗത്ത് ഏഷ്യന്‍ മുഅസ്സസയുമായി ചര്‍ച്ച നടത്തി
cancel
camera_alt????????? ????? ?????? ????????????? ?????? ??????? ??????? ????????? ???????? ??????????? ????? ???????? ??????????????
ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട് ഹജ്ജ് മിഷന്‍ പ്രതിനിധികള്‍  സൗത്ത് ഏഷ്യന്‍ മുഅസ്സസ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ് ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഹാജിമാര്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. 23000 യൂണിറ്റുകളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ടി ഒരുക്കുന്നത്. ഇതു സംബന്ധിച്ച കരാര്‍ ഫെബ്രുവരിയില്‍ ഒപ്പുവെച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആദ്യസംഘം ആഗസ്റ്റ് നാലിനാണ്് എത്തുക. അവരെ സ്വീകരിക്കാന്‍ മുഅസ്സസ പ്രതിനിധികളുമുണ്ടാവും.  കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരാണ്  ഇന്ത്യയില്‍ നിന്ന് ഹജ്ജിനത്തെുക.
ഇതില്‍ 35 ശതമാനം പേര്‍ക്കും ഗ്രീന്‍ കാറ്റഗറിയിലും  65 ശതമാനത്തിന് അസീസിയയിലുമാണ് താമസസൗകര്യം. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള പദ്ധതിക്ക് വേണ്ടിയുള്ള  കെട്ടിടനിര്‍മാണം നടന്നു വരികയാണ്. ഭാവിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ ഒപ്പുവെക്കും. ചര്‍ച്ചയില്‍ കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ്  ചെയര്‍മാന്‍ റഫാത് ബദര്‍, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഇല്‍യാസ് ഹുസൈന്‍, ഡോ. അന്‍സാരി, ഇര്‍ഫാന്‍ അഹമ്മദ്, സി.ഇ.ഒ അതാഉര്‍റഹ്മാന്‍  എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story