Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 4:39 PM IST Updated On
date_range 28 July 2016 4:39 PM ISTയുദ്ധക്കെടുതി: 50,000ലധികം യമനികള്‍ക്ക് സൗദി അറേബ്യ ചികിത്സ നല്‍കി
text_fieldsbookmark_border
ജിദ്ദ: കിങ് സല്‍മാന്‍ ദുരിതാശ്വാസ കേന്ദ്രം യുദ്ധക്കെടുതിയിലകപ്പെട്ട 50,000ലധികം യമന്‍ പൗരന്മാര്‍ക്ക് നല്‍കിയ സേവനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടു. പരിക്കേറ്റവര്‍ക്കും പലായനം ചെയ്ത് അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും രാജ്യത്തിനകത്തും പുറത്തും നല്‍കിയ സഹായങ്ങളുടെ റിപ്പോര്‍ട്ടാണ്് സെന്‍റര്‍ മേധാവിയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല റബീഅ പുറത്തുവിട്ടത്. റിലീഫ് സെന്‍ററിന്‍െറ ചെലവില്‍ സൗദിയിലും, ജോര്‍ദാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലുമാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയത്. സൗദിയിലെ ആശുപത്രികളില്‍ മാത്രം 47,000 യമന്‍ പൗരന്‍മാര്‍ക്ക് ചികിത്സ നല്‍കി. യുദ്ധത്തില്‍ പരിക്കേറ്റ 3426 പേര്‍ക്കാണ് ചികിത്സ നല്‍കിയത്. യമനില്‍ 612 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരിട്ടും ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചും സഹായം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ യമന്‍ പൗരന്‍മാരെ ചികില്‍സിക്കുന്നതും മറ്റു സഹായങ്ങള്‍ നല്‍കുന്നതും തുടരുന്നുണ്ട്. സൗദിയുടെ ചരിത്രം സമാധാനത്തിന്‍േറതും സുസ്ഥിരതയുടേതുമാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദര രാജ്യമായ യമന്‍െറ കൂടെ രാജ്യം നിലകൊള്ളുന്നുവെന്നും സ്ഥിരതയും ശാന്തിയും കൈവരേണ്ടതിന് അന്താരാഷ്ട്ര, അറബ്, ജി.സി.സി തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും റബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story