Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 2:20 PM IST Updated On
date_range 27 July 2016 2:20 PM ISTസൗദി സൈന്യം തിരിച്ചടിച്ചു; നിരവധി ഹൂതി സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
ജിദ്ദ: നജ്റാനില്‍ തിങ്കളാഴ്ച അഞ്ച് സൈനികര്‍ മരിക്കാനിടയായ ആക്രമണത്തിന് തിരിച്ചടിയായി സൗദി സൈന്യം യമനിലെ തഅസില്‍ ഹൂതി താവളങ്ങള്‍ക്ക് നേരെ നടത്തിയ ശക്തമായ ആക്രമണത്തില്‍ ഒരു കമാണ്ടറടക്കം നിരവധി ഹൂതി സൈനികര്‍ മരിച്ചതായി സഖ്യ സേന വൃത്തങ്ങള്‍ അറിയിച്ചു.
സൗദി സേനയും യു.എ.ഇ സേനയും സംയുക്തമായാണ് വിമത ഹൂതി സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയത്. നിരവധി കേന്ദ്രങ്ങള്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. യമന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന സൈന്യത്തിന്‍െറ സഹകരണത്തോടെ നടത്തിയ പ്രത്യാക്രമണത്തില്‍ മുന്‍ പ്രസിഡന്‍റ്് അലി സ്വാലിഹിന്‍െറ അനുയായികളും ഹൂതിവിമത സൈനികരുമടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ അതിര്‍ത്തിയില്‍ കാവല്‍നിന്ന സുരക്ഷ ജീവനക്കാര്‍ക്ക് നേരെ ആയുധധാരികളായ സംഘം വിവിധ ഭാഗങ്ങളില്‍ നിന്നത്തെി വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് അതിര്‍ത്തി രക്ഷ സേനയിലെ അഞ്ചു പേര്‍ രക്തസാക്ഷികളായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story