മക്കയില്‍ വിനോദ സഞ്ചാര വികസനത്തിന് കൗണ്‍സില്‍ വരുന്നു
text_fieldsമക്ക: മക്കയില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വികസന കൗണ്‍സില്‍ സ്ഥാപിക്കാന്‍ ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അനുമതി നല്‍കി. ഇസ്ലാമിക ചരിത്ര പ്രധാന സ്ഥലങ്ങളിലെ വിനോദ സഞ്ചാര പദ്ധതികള്‍ക്ക് സഹായകമായി കൗണ്‍സിലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണിത്. ചരിത്ര പ്രധാന സ്ഥലങ്ങളില്‍ വിനോദ വകുപ്പിനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്കുമിടയില്‍ സഹകരണമുണ്ടാക്കുക, പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക, രാജ്യത്തെ സര്‍വകലാശാലകളിലെ ചരിത്ര പണ്ഡിതരുമായി സഹകരിച്ച് പ്രധാന സ്ഥലങ്ങള്‍ സുഷ്മമായി നിര്‍ണയിക്കുക, മികച്ച രീതിയില്‍ സജ്ജമാക്കുക, ടൂറിസം സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും വികസനത്തിന് മേല്‍നോട്ടം വഹിക്കുക, മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ തീരുമാനിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കൗണ്‍സില്‍ രൂപവത്കരിക്കുന്നത്. മേഖല ഗവര്‍ണറുടെ ഉപദേഷ്ടാവിന്‍െറ അധ്യക്ഷതയിലുള്ള സമിതിയില്‍ മക്ക മേയറുടെ പബ്ളിക് റിലേഷന്‍ അസിസ്റ്റന്‍റ്, ഇസ്ലാമിക് കാര്യം, വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം എന്നീ വകുപ്പുകളുടെ വകുപ്പ് മേധാവികളും സ്വകാര്യ മേഖലയിലേയും പൊതു സമൂഹത്തിലെ വ്യക്തികളുമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.