Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 3:28 PM IST Updated On
date_range 25 July 2016 3:28 PM ISTസന്ദര്‍കരുടെ മനംകവര്‍ന്ന് അബഹയിലെ ആര്‍ട്ട് റോഡ്
text_fieldsbookmark_border
camera_alt??????? ???????? ?????
അബ്ഹ: സന്ദര്‍കരുടെ മനംകവര്‍ന്ന് അബഹയിലെ ആര്‍ട്ട് റോഡ് (ശാരിഅ് ഫന്ന്) വര്‍ണ വിസ്മയം തീര്‍ക്കുന്നു. ‘അബഹ നമ്മെ ഒന്നിപ്പിക്കുന്നു’ എന്ന തലക്കെട്ടില്‍ നടന്നുവരുന്ന മേളയോടനുബന്ധിച്ചാണ് വര്‍ണക്കുടകളും അലങ്കാര ദീപങ്ങളും കണ്ണഞ്ചിക്കുന്ന ചിത്രരചനകളുമായി റോഡിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതും ആഹ്ളാദം പകരുന്നതുമാണ് ഏകദേശം 300 ഓളം മീറ്റര്‍ റോഡിലൊരുക്കിയ വര്‍ണാലങ്കാരങ്ങള്‍. നിരവധി പേരാണ് ആര്‍ട്ട് റോഡിലെ പൈതൃക വില്ളേജ് മുതല്‍ ആരംഭിക്കുന്ന വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും കാണാനത്തെുന്നത്. റോഡിന് വശങ്ങളില്‍ സ്ക്കൂള്‍ വിദ്യാര്‍ഥികളുടെയും കലാകാരന്മാരുടെയും വൈവിധ്യമാര്‍ന്ന ചിത്ര രചനകളുടെ പത്തോളം പ്രദര്‍ശന സ്റ്റാളുകളുകളുണ്ട്. ആഴ്ചയിലൊരിക്കല്‍ മേഖലകളിലെ ഏറ്റവും പ്രശസ്തരായ ആളുകളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ടെന്ന് അസീര്‍ മേഖല ടൂറിസം വകുപ്പ് മേധാവിയും മേഖല ടൂറിസം വികസന കൗണ്‍സില്‍ സെക്രട്ടറിയുമായ എഞ്ചിനീയര്‍ മുഹമ്മദ് അല്‍ ഉംറ പറഞ്ഞു. മേഖലയിലെ കലാകാരന്മാര്‍ വരച്ച മനോഹരമായ സൃഷ്ടികളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് സൊസൈറ്റികളുമായി സഹകരിച്ച് ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്താനും അവരുടെ കഴിവുകള്‍ വളര്‍ത്താനും ടൂറിസം വകുപ്പ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
