സൗജന്യ വെള്ളക്കരം; ലക്ഷങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് റിപ്പോര്‍ട്ട്
text_fieldsജിദ്ദ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്വദേശികളുടെ വെള്ളക്കരം സൗജന്യമാക്കിയ തീരുമാനം 8,28,000 പേര്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സാമൂഹിക സുരക്ഷ പദ്ധതിയിലുള്ളവരുടെ വെള്ളക്കരം സൗജന്യമാക്കുന്നതിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്. പരിസ്ഥിതി, ജല വൈദ്യുതി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഫദ്ലി ആണിക്കാര്യം അറിയിച്ചത്. രാജ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ കസ്റ്റമര്‍ സര്‍വീസ് മേധാവി ഖാലിദ് അല്‍ മസ്ഊദ് പറഞ്ഞു. സാമൂഹിക തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. അടുത്തിടെ വെള്ളക്കരത്തിന്‍െറ ബില്‍ നല്‍കുന്നത് നിര്‍ത്തിയത് ബില്ലിങ് സംവിധാനം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലത്തെുക ലക്ഷ്യമിട്ടാണ്. ഇനി മാസാന്ത ബില്ല് കൂടുതല്‍ സുക്ഷ്മതയോടും ഉയര്‍ന്ന നിലവാരത്തോടും കൂടിയതായിരിക്കും. ലോകാടിസ്ഥാനത്തില്‍ സൗദി അറേബ്യ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.