ഹറമിലെ സേവനങ്ങളില്‍ തീര്‍ഥാടകര്‍ തൃപ്തരെന്ന് പഠനം
text_fieldsജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമിലെ സേവനങ്ങളില്‍ തീര്‍ഥാടകരും സന്ദര്‍ശകരും 98 ശതമാനം സംതൃപ്തരെന്ന് പഠനം. ഇരുഹറം കാര്യാലയത്തിന് കീഴിലെ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവന നിലവാരം പരിശോധിക്കുന്ന വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 31നും 40നുമിടയിലെ സ്ത്രീകളും പുരുഷന്മാരുമായ ആളുകളിലാണ് അഭിപ്രായ സര്‍വേ നടത്തിയതെന്ന് വകുപ്പ് മേധാവി അബ്ദുല്‍ ഹമീദ് ബിന്‍ സഈദ് അല്‍ മാലികി പറഞ്ഞു. മസ്ജിദുല്‍ ഹറാമിലെ സൗകര്യങ്ങളിലും പൊതു നിയന്ത്രണങ്ങളിലും 96.7 ശതമാനവും ജീവനക്കാരുടെ പെരുമാറ്റത്തില്‍ 97.1 ശതമാനം തീര്‍ഥാടകരും സംതൃപ്തരാണ്. വെബ്സൈറ്റ് വഴിയും മത്വാഫിലും മസ്അയിലും ഹറം മുറ്റങ്ങളിലും പേപ്പറില്‍ എഴുതി വാങ്ങിച്ചുമാണ് അഭിപ്രായം ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.