Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 3:44 PM IST Updated On
date_range 24 July 2016 3:44 PM ISTകാലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്സ് ഫോറം നിവേദനം നല്‍കി
text_fieldsbookmark_border
ദമ്മാം: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കണമെന്ന് ദമ്മാം കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്സ് ഫോറം സൗദിയിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ദാമിക കുലതുങ്കക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സാധ്യത പഠനം നടത്തി സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചതായി ജനറല്‍ കണ്‍വീനര്‍ ടി.പി.എം ഫസല്‍ അറിയിച്ചു. ഫോറം ഭാരവാഹികളായ മുഹമ്മദ് നജാത്തി, ആലികുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ കോഴിക്കോട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. നിലവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള എ 320 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസ് നിറുത്തിവെച്ചത്. ദിവസവും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഇത് നിര്‍ത്തിയതെന്ന് കണ്‍ട്രി മാനേജര്‍ വിശദീകരിച്ചു. നിലവില്‍ ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ദിവസവും സര്‍വീസ് ആരംഭിക്കുന്നതോടെ നിരവധി യാത്രക്കാര്‍ക്ക് സൗകര്യമാകും. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ ജനാര്‍ദ്ദനനെ സന്ദര്‍ശിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story