Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൈതൃകങ്ങളുടെ...

പൈതൃകങ്ങളുടെ പുനരുദ്ധാരണത്തിന് പരിശീലനം നേടി കോളജ് വിദ്യാര്‍ഥികളും

text_fields
bookmark_border
പൈതൃകങ്ങളുടെ പുനരുദ്ധാരണത്തിന് പരിശീലനം നേടി കോളജ് വിദ്യാര്‍ഥികളും
cancel
camera_alt???????? ?????????????????? ?????????? ?????????????? ????????????????????? ???????????????
റിയാദ്: രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള പൈതൃകങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധ പരിശീലനം നേടി കോളജ് വിദ്യാര്‍ഥികളും. നാടിന്‍െറ പൈതൃക സംരക്ഷണ പദ്ധതികളുടെ നടത്തിപ്പില്‍ പുതുതലമുറയേയും ഭാഗവാക്കാക്കുന്നതിന് സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ഹെരിറ്റേജിന്‍െറ കീഴിലുള്ള അര്‍ബന്‍ ഹെരിറ്റേജ് സെന്‍റര്‍ 2010ല്‍ ആരംഭിച്ചതാണ് പരിശീലന പരിപാടി. റിയാദിലെ കോളജ് ഓഫ് ടൂറിസം ആന്‍ഡ് അന്‍റിക്വിറ്റീസ്, കോളജ് ഓഫ് ആര്‍കിടെക്ചര്‍ ആന്‍ഡ് പ്ളാനിങ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 99 വിദ്യാര്‍ഥികളാണ് അഞ്ചുവര്‍ഷം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കിയത്. റിയാദിലെ ‘ഹിസ്റ്റോറിക്കല്‍ ദറഇയ’യിലാണ് പൗരാണിക കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സൗദിയിലെ ഏറ്റവും പ്രമുഖമായ പൗരാണിക കേന്ദ്രവും സൗദി രാജവംശത്തിന്‍െറ ആദ്യ ഭരണ സിരാകേന്ദ്രവുമായ ദറഇയ പ്രാക്തന നഗരത്തിലെ തുറൈഫ്, സമഹാന്‍, ളാഹിരിയ ഡിസ്ട്രിക്റ്റുകളിലെ മണ്‍ കൊട്ടാരക്കെട്ടുകളുടെ പുനര്‍നിര്‍മാണ, അറ്റകുറ്റ പ്രവര്‍ത്തനങ്ങളിലാണ് വിദ്യാര്‍ഥികള്‍ പങ്കാളികളായത്. ആഭ്യന്തര വിനോദ സഞ്ചാര വികസനത്തിനും ദേശീയ പൈതൃകങ്ങളുടെ സംരക്ഷണത്തിനും വേണ്ടി സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജ് പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്. തൊഴിലധിഷ്ടിത വിദ്യാഭ്യാസ പദ്ധതിയിലൂടെ ഈ വിഷയങ്ങളില്‍ താല്‍പര്യവും പ്രതിബദ്ധതയും കാര്യക്ഷമതയും ഭാവന സമ്പത്തുമുള്ള തലമുറയെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യമെന്നും പുതുതലമുറയില്‍ നിന്ന് ഈ രംഗത്തേക്ക് കടന്നുവരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വാസ്തുകലയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠന രംഗം അനുദിനം വളരുകയാണ്. സാങ്കേതിക രംഗത്തെ ഏറ്റവും വാണിജ്യ സാധ്യതയുള്ള ഒരു മേഖലയില്‍ തൊഴില്‍ പരിശീലനം നേടുന്നു എന്നതിനൊപ്പം നാടിന്‍െറ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നത്. ദേശീയ പൈതൃകങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും പൗരാണിക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും ആളുകളില്‍ താല്‍പര്യമുണ്ടാക്കുന്നതിനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ദേശീയ സമ്പദ്വ്യവസ്ഥയില്‍ ഈ മേഖലയുടെ പങ്ക് അടയാളപ്പെടുത്തുന്നതോടൊപ്പം പൈതൃകത്തിന്‍െറ തനിമയിലൂന്നി വികസിക്കുന്ന ഒരു ദേശീയ ബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാനും പൗരാണിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും സന്ദര്‍ശിക്കലും സംരക്ഷിക്കലും സാമൂഹിക ജീവിതത്തിന്‍െറ ഭാഗമാക്കി മാറ്റുന്നതിനുമുള്ള ക്രിയാത്മക പദ്ധതികളാണ് കമീഷന്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story