Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 3:38 PM IST Updated On
date_range 24 July 2016 3:38 PM ISTമരഭൂമിയിലെ ഗ്രീന്‍വാലിയിലേക്ക് മലയാളികളുടെ ഒഴുക്ക്
text_fieldsbookmark_border
camera_alt??????????????? ?????? ???????
ജിദ്ദ: മരഭൂമിയിലെ ഹരിതാഭമായ ‘ഗ്രീന്‍വാലി’ മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. ജിദ്ദ ശറഫിയ്യയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പച്ചപ്പും ജലസമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ കേന്ദ്രത്തിലേക്ക് പ്രവാസികളുടെ ഒഴുക്കാണിപ്പോള്‍.
അടുത്ത കാലത്താണ് മലയാളികള്‍ ഇവിടേക്കാകര്‍ഷിക്കപ്പെടുന്നതും സോഷ്യല്‍മീഡിയ വഴി വലിയ പ്രചാരണം കിട്ടുന്നതും. ഹരിതഭംഗിയും സമ്പന്നമായ നീരൊഴുക്കും ഇടകലര്‍ന്ന ഈ മേഖലക്ക് മലയാളികള്‍ ഇട്ട പേരാണ് ‘ഗ്രീന്‍വാലി’ എന്നത്.
ജിദ്ദ നഗരത്തിന്‍െറ തിരക്കുകളില്‍ നിന്നു മാറി, എന്നാല്‍ അകലെയല്ലാതെ കിടക്കുന്ന മരുപ്രദേശത്തെ വിശാലമായ തടാകവും അതിന്‍െറ കരയില്‍ പച്ചപുതച്ച് നില്‍ക്കുന്ന ചെറുവൃക്ഷങ്ങളും മണല്‍തിട്ടകളുമാണ് ഗ്രീന്‍ വാലിക്ക് മനോഹാരിത കൂട്ടുന്നത്.
തടാകത്തില്‍ മീനുകളുടെ ഉല്‍സവമാണ്്. ഈ മീനുകളെ പിടിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെ. തടകത്തോട് ചേര്‍ന്ന ചെറിയ മരങ്ങളില്‍ പലതരം പക്ഷികളും കൂടുകൂട്ടിയിട്ടുണ്ട്. മഴയും, തോടും, പുഴയും തല്‍ക്കാലം നഷ്ടമായ പ്രവാസികള്‍ക്ക് ഇതൊരു ഹൃദ്യമായ ഇടമാണ്.
ഒഴിവു ദിവസങ്ങളിലും അല്ലാതെയും രാവിലെ തന്നെ കുടുംബസമേതം നൂറുകണക്കിന് പേരാണ് ഇവിടെയത്തെുന്നത്. ചൂണ്ടയും വലയുമായി വരുന്നവര്‍ ‘കുട്ട‘ നിറയെ മീനുമായാണ് മടങ്ങുന്നത്. സിലോപ്പി, ആഫ്രിക്കന്‍ മുഷി എന്നിവധാരാളമുണ്ടിവിടെ.
മലയാളി കൂട്ടായ്മകളുടെ സംഗമവും കുടുംബ സംഗമവും ഇവിടെ വെച്ച് നടക്കുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ എത്തി സൂര്യാസ്തമയത്തിന് ശേഷം മടങ്ങുന്നവരാണ് കൂടുതലും. ഏറ്റവും അടുത്ത പ്രദേശം, ചുരുങ്ങിയ ചെലവ്, പിന്നെ നാട്ടിന്‍പുറത്തത്തെിയ പ്രതീതി എന്നിവയെല്ലാമാണ് ജിദ്ദക്കാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്.
സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ളാസ്്റ്റിക് കവറുകള്‍, വെള്ളക്കുപ്പികള്‍, സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിലുകള്‍ തുടങ്ങിയ മാലിന്യകൂമ്പാരം ഇവിടെയും രൂപപ്പെടുന്നുണ്ട്. അതിന്‍െറ അളവ് കൂടിയാല്‍ ഈ ജലാശയവും ഹരിത ഭംഗിയും നശിച്ച് പോവും.
ഗ്രീന്‍ വാലിയിലേക്ക് എത്താന്‍ ജിദ്ദ ബലദിലെ റൗണ്ട് അബൗട്ടില്‍ നിന്ന് മക്കാ റോഡിലേക്ക് പ്രവേശിച്ച്, 22.3 കിലോമീറ്റര്‍ പിന്നിട്ടാല്‍ കിങ് അബ്്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ബോര്‍ഡ് കാണാം.
അവിടെ നിന്ന് പാലം കയറി വലത്തോട്ടുള്ള റോഡില്‍ പ്രവേശിച്ചാല്‍ എട്ട് കിലോമീറ്റര്‍ നല്ല റോഡാണ്. ശേഷം ടാര്‍ പൊളിഞ്ഞ റോഡിലേക്കത്തെും. അവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ നേരെ പോയാല്‍ തടാകത്തിനരികെ എത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story