ഹജ്ജ്: തമ്പുകളില്‍ കൂളറുകള്‍ സ്ഥാപിക്കല്‍ 30 ശതമാനം പൂര്‍ത്തിയാകുന്നു
text_fieldsജിദ്ദ: മിനയിലെ തമ്പുകളില്‍ എയര്‍കൂളറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ 30 ശതമാനം പൂര്‍ത്തിയായി. ധനകാര്യമന്ത്രാലയത്തിനു കീഴിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് തമ്പുകളിലെ പഴയ എയര്‍കൂളറുകള്‍ മാറി ഏറ്റവും നൂതനമായവ സ്ഥാപിക്കുന്നത്. ഈ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് ഇവ ഉപയോഗപെടുത്താന്‍ സാധിക്കും. നിലവിലുള്ളവ പഴക്കമുള്ളതും വൈദ്യുതി ഉപയോഗം കൂടുന്നതുമാണ്.
അടുത്ത ഹജ്ജ് സീസണില്‍ ചൂട് വര്‍ധിക്കുമെന്നതുകൊണ്ടാണ് മുഴുവന്‍ തമ്പുകളിലേയും എയര്‍കൂളറുകള്‍ മാറ്റുന്നത്. കഴിഞ്ഞ ഹജ്ജ് വേളയിലാണ് പരീക്ഷണമെന്നോണം 260 എയര്‍കൂളര്‍ മാറ്റി സ്ഥാപിച്ചത്.
പദ്ധതി വിജയമാണെന്ന് കണ്ടതിനാലാണ് മുഴുവന്‍ തമ്പുകളിലേയും എയര്‍കൂളറുകള്‍ ഘട്ടങ്ങളായി മാറ്റാന്‍ തീരുമാനിച്ചത്. വരുംവര്‍ഷങ്ങളില്‍ അവശേഷിക്കുന്ന മുഴുവന്‍ തമ്പുകളിലും പുതിയത് സ്ഥാപിക്കും. മരുഭൂമികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ എയര്‍കൂളറുകളാണ് തമ്പുകളില്‍ സ്ഥാപിക്കുന്നത്. ചൂടിന്‍െറ അളവ് 25 ഡിഗ്രി ആക്കാനും വൈദ്യുതി ഉപയോഗം കുറക്കാനും കഴിയുന്നതാണ് പുതിയ എയര്‍കൂളിങ് യൂനിറ്റുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
