Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകടയടപ്പ്: 72 ശതമാനം...

കടയടപ്പ്: 72 ശതമാനം ആളുകളും വരുന്നത്  ഒമ്പത് മണിക്ക് ശേഷമെന്ന് ജിദ്ദ ചേംബര്‍ പഠനം

text_fields
bookmark_border

ജിദ്ദ: കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് അടക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ളെന്ന് പഠനം. ജിദ്ദ ചേംബര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടങ്ങളുണ്ടാകുമെന്ന് പഠനം ചുണ്ടിക്കാട്ടുന്നു. നഗരവാസികളില്‍ 72 ശതമാനമാളുകള്‍ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് ഷോപ്പിങിനായി കച്ചവട കേന്ദ്രങ്ങളിലത്തെുന്നത്. ഹജ്ജ,് ഉംറ തീര്‍ഥാടകര്‍ 90 ശതമാനവും ജിദ്ദ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവരുടെ ഷോപ്പിങ് സമയം വ്യത്യസ്തമാണ്. സ്വദേശികള്‍ അധികവും കടകളിലത്തെുന്നത് രാത്രി എട്ടിനും പത്തിനുമിടയിലാണെന്ന് ജിദ്ദ ചേംബര്‍ കണ്‍സല്‍ട്ടിങ് ഓഫീസ് സമിതി അധ്യക്ഷന്‍ ഡോ. മുഹമ്മദ് സഈദ് ദര്‍ദയ്രി പറഞ്ഞു. പകലിന് ദൈര്‍ഘ്യമേറെയാണ് ജിദ്ദ മേഖലയില്‍. അതുകൊണ്ട് തന്നെ ജിദ്ദയിലുള്ളവര്‍ക്ക് ഷോപ്പിങ് സമയം കുറഞ്ഞുപോവും. റിയാദ് നഗരത്തെ അപേക്ഷിച്ച് ജിദ്ദയില്‍ മഗ്രിബ് നമസ്കാരം കൂറെ വൈകിയാണ്. ചിലര്‍ വിചാരിക്കുന്നതുപോലെ തീരുമാനം വൈദ്യുതി ഉപയോഗം കുറക്കുകയില്ല. 
ട്രാഫിക് കുരുക്ക് കുറക്കാനും സഹായിക്കില്ല. ഒമ്പത് മണിക്ക് മുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ റോഡുകളിലും കടകളിലും തിരക്ക് കൂടുകയാണുണ്ടാകുക. ഓരോ മേഖലയുടെ അവസ്ഥകള്‍ പഠിക്കാതെയുള്ള ഏതു തീരുമാനവും പരാജയത്തിലാണ് കലാശിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതതുമേഖല ഗവര്‍ണറേറ്റുകളെ ഇത്തരം തീരുമാനങ്ങളില്‍ നിര്‍ബന്ധമായും പങ്കാളികളാക്കണം. ഓരോ മേഖലയുടെ സമയം, പ്രകൃതി, കാലാവസ്ഥ തുടങ്ങിയവ വ്യത്യസ്തമാണെന്നും ഡോ. മുഹമ്മദ് സഈദ് പറഞ്ഞു.
അതേ സമയം, ഒമ്പത് മണിക്ക് കടകളടക്കുന്നത് നല്ല തീരുമാനമാണെന്ന് കിഴക്കന്‍ ചേംബര്‍ ഭരണ സമിതി അധ്യക്ഷന്‍ അബ്ദുറഹ്മാന്‍ അല്‍ ഉതൈശാന്‍ പറഞ്ഞു. ചെറുകിട കച്ചവട സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം വര്‍ധിപ്പിക്കുകയാണ് തൊഴില്‍ മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ സമയദൈര്‍ഘ്യം കാരണം സ്വദേശി യുവാക്കള്‍ ജോലി ചെയ്യാന്‍ തയാറല്ല. 
ഇത് പരിഹരിക്കാന്‍ തീരുമാനം സഹായകമാകും. മുഴുവന്‍ രാജ്യങ്ങളിലും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം. 12 മണിക്കൂര്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ വില്‍ക്കുന്നതിനും വാങ്ങാനും ധാരാളം സമയമുണ്ട്. 
ഉച്ചക്ക് അടക്കാതിരുന്നാല്‍ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ലഭിക്കുകയും ചെയ്യും. ഹജ്ജ് ഉംറ തീര്‍ഥാടകരുടെ വര്‍ധനവും സാമൂഹിക അവസ്ഥകളും കാരണമായി ചിലപ്പോള്‍ തീരുമാനം പടിഞ്ഞാറന്‍ മേഖലക്ക് അനുയോജ്യമല്ലാതിരിക്കാം. ഏതെങ്കിലും നഗരത്തെ ഒഴിവാക്കുന്നത് ശരിയല്ല. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കാന്‍ കടകള്‍ക്ക് ആവശ്യമായ സമയമനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi shops
Next Story