Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 4:05 PM IST Updated On
date_range 20 July 2016 4:05 PM ISTസന്ദര്‍ശകര്‍ക്ക് കുളിര് പകര്‍ന്ന് സൗദിയിലെ ആദ്യത്തെ ‘സ്നോ സിറ്റി’
text_fieldsbookmark_border
camera_alt?????? ???????? ???? ??????? ???????????? ???????? ?????? ???????
റിയാദ്: ഒഴിവു സമയം മഞ്ഞില്‍ കളിച്ചുരസിക്കാന്‍ സൗദി അറേബ്യയില്‍ ആദ്യമായൊരുങ്ങിയ ‘സ്നോ സിറ്റിക്ക്’ റിയാദില്‍ സന്ദര്‍കരേറെ. റബുഅയിലെ ഒതൈം മാളില്‍ കഴിഞ്ഞ ബുധനാഴ്ച റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ഉദ്ഘാടനം ചെയ്ത ‘മഞ്ഞു നഗരം’ ആഭ്യന്തര വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ലക്ഷ്യങ്ങളൊന്നായി മാറുമെന്ന സംഘാടകരുടെ പ്രതീക്ഷക്കൊത്തുയരുന്നതാണ് സന്ദര്‍ശകരുടെ പ്രതികരണം. രാജ്യത്തെ ആദ്യ ഇന്‍ഡോര്‍ സ്നോ പാര്‍ക്കാണ് ഇത്. അല്‍ഒതൈം ലൈഷ്വര്‍ ആന്‍ഡ് ടൂറിസം കമ്പനിയാണ് നടത്തിപ്പുകാര്‍. അല്‍ഒതൈം മാള്‍ ശൃംഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് സമുച്ചയമാണ് റബുഅയിലുള്ളത്. ഇതിലാണ് 5000 ചതുരശ്ര മീറ്ററില്‍ മഞ്ഞുനഗരത്തിന്‍െറ നിര്‍മിതി. 100 ദശലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിച്ച ഇതില്‍ ഒരു സമയം 350 ആളുകളെ ഉള്‍ക്കൊള്ളാനാവും. പ്രധാനമായും കുടുംബ സന്ദര്‍ശകരെ ലക്ഷ്യം വെക്കുന്ന സിറ്റിയില്‍ വിവിധ തരം വിനോദോപാധികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൂക്കുപാലം, ഐസ് ബമ്പര്‍ കാറുകള്‍, ചക്രങ്ങളില്ലാത്ത ഹിമ വാഹനം, സ്കീയിങ് സോണുകള്‍, റോപ്പ് കോഴ്സ്, കൈ്ളമ്പിങ് വാളുകള്‍, സ്നോ മൊബൈലുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. മഞ്ഞുമലകളും എപ്പോഴും മഞ്ഞ് പൊഴിയുന്ന അന്തരീക്ഷവും നിറഞ്ഞ സ്ഥലത്ത് എത്തിയ പ്രതീതിയാണ് ഇവിടെ ലഭിക്കുക. അന്തീക്ഷോഷ്മാവ് മൈനസ് മൂന്നാക്കി താഴ്ത്തിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. വാട്ടര്‍ തീം പാര്‍ക്കുകളിലുള്ള വിനോദ പരിപാടികളും ഉപകരണങ്ങളുമെല്ലാം ഇവിടെ മഞ്ഞിലാണെന്ന വ്യത്യാസമാണുള്ളത്. രസകരവും സാഹസികവും ശാരീരികാധ്വാനവുമുള്ള വിനോദ പരിപാടികളാണ് എല്ലാം.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആനന്ദകരവും അവിസ്മരണീയവും വിസ്മയകരവുമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന മഞ്ഞുനഗരം ലോകോത്തര നിലവാരത്തിലാണ് നിര്‍മിച്ചതെന്ന് അല്‍ഒതൈം ഹോള്‍ഡിങ് കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഒതൈം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. കമ്പനി വൈസ് പ്രസിഡന്‍റ് സാലിഹ് ബിന്‍ അബ്ദുല്ല അല്‍ഒതൈം, ഫ്രഞ്ച് അംബാസഡര്‍ ബെര്‍ട്ടറന്‍ഡ് ബെസാന്‍സെനോട്ട് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മഞ്ഞുനഗരത്തിലത്തെുന്ന സന്ദര്‍ശകരെ കവാടത്തില്‍ സിറ്റിയുടെ ഭാഗ്യ ചിഹ്നമായ മഞ്ഞുമനുഷ്യനും പെന്‍ഗ്വിനും ചേര്‍ന്നാണ് വരവേല്‍ക്കുക. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി വരെയാണ് പ്രവേശം. മണിക്കൂറിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. വിനോദ പരിപാടികളില്‍ ഏര്‍പ്പെടാനാവശ്യമായ വസ്ത്രങ്ങളും പാദരക്ഷകളും മറ്റുപകരണങ്ങളും നിശ്ചിത നിരക്കില്‍ ലഭിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മഞ്ഞ് അടിസ്ഥാനമാക്കിയ അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്കും വിനോദ പരിപാടികള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദുബൈയിലുള്ള മാള്‍ ഓഫ് എമിറേറ്റ്സിലെ ‘സ്കി ദുബൈ’, ദുബൈ മാളിലെ ‘ഐസ് റിങ്ക്’ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖ സംരംഭങ്ങള്‍. വിനോദ വ്യവസായത്തില്‍ സൗദിയിലെ മുന്‍ നിരക്കാരായ അല്‍ഒതൈം ലെഷര്‍ ആന്‍ഡ് ടൂറിസം കമ്പനി രാജ്യത്തിനുള്ളിലും മറ്റ് അറബ് രാജ്യങ്ങളിലും വിവിധ വിനോദ സംരംഭങ്ങള്‍ നടത്തുന്നുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയതാണ് സ്നോ സിറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story