ആദ്യസോളാര്‍ വിമാനം ഇന്ന് സൗദിയുടെ ആകാശത്ത് പറക്കും
text_fieldsജിദ്ദ: സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ‘സോളാര്‍ ഇംപള്‍സ്2’ വിമാനത്തിന് സൗദി ആകാശത്ത് പറക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി താത്കാലിക അനുമതി നല്‍കി. ഇന്നു മുതല്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന യാത്രക്കാണ് സൗദി ആകാശം ഉപയോഗിക്കാന്‍ അനുമതി. ഈജിപ്തിന്‍െറ തലസ്ഥാനമായ കയ്റോവില്‍ നിന്ന് വരുന്ന വിമാനം സൗദിയുടെ പടിഞ്ഞാറ് ഭാഗത്തെ അല്‍വജ്ഹ് മേഖലയിലൂടെയാണ് രാജ്യത്തേക്ക് കടക്കുക. പിന്നീട് ഖസീം മേഖലയിലൂടെ പറന്ന് കിഴക്കന്‍ മേഖലയില്‍ അവസാനിക്കും. വിമാനത്തിന്‍െറ ഫൈനല്‍ ഡെസ്റ്റിനേഷന്‍ അബൂദാബിയിലാണ്.
വൈമാനിക മേഖലയിലെ നൂതനമായ കണ്ടുപിടുത്തങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കുന്ന പിന്തുണയുടെ ഭാഗമാണ് സൗദിയുടെ ആകാശത്ത് ‘സോളാര്‍ ഇംപള്‍സ്2’ വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയതെന്ന് അതോറിറ്റി സുരക്ഷ വിഭാഗം അസി. മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ ഹഖീം അല്‍ ബദ്ര്‍ പറഞ്ഞു. ഒരു തുള്ളി ഇന്ധനമില്ലാതെ സൗരോര്‍ജം കൊണ്ട് മാത്രം പറക്കുന്നതാണ് ‘സോളാര്‍ ഇംപള്‍സ്2 ’ വിമാനം. ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുള്ള 17248 സോളാര്‍ സെല്ലുകളോട് കൂടിയ വിമാനത്തിന്‍െറ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്് നാല് ഇലക്ട്രിക് എഞ്ചിനുകളുണ്ട്. റീ ചാര്‍ജ്ജ് ചെയ്യാനുള്ള ബാറ്ററികളോട് കൂടിയതാണ്. പകലില്‍ കടലിന് മുകളില്‍ 28000 അടിവരെ ഉയരത്തില്‍ പറക്കാന്‍ കഴിയും. രാത്രിയില്‍ 5000 അടിവരെ ഉയരത്തില്‍ താഴ്ന്നാണ് പറക്കുക.
2002ല്‍ ആരംഭിച്ച സോളാര്‍ വിമാനത്തിന്‍െറ ചെലവ് 170 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണ്. 23000 കിലോ ഭാരമുള്ള വിമാനത്തിന്‍െറ വേഗത മണിക്കൂറില്‍ 45 കിലോ മീറ്ററാണ്. പകലില്‍ വേഗത ഇതിന്‍െറ ഇരട്ടിയാകും. 2015 ല്‍ അബുദാബിയില്‍ നിന്നാണ്് സോളാര്‍ വിമാനത്തിന്‍െറ യാത്ര ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലൂടെ പറന്ന് സൗദി അറേബ്യയിലൂടെ വിമാനം വീണ്ടും അബൂദബിയിലേക്ക് മടങ്ങുകയാണ്. വ്യോമചരിത്രത്തില്‍ സോളാര്‍ വിമാനത്തിന്‍െറ ഏറ്റവും ദീര്‍ഘിച്ച യാത്രയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
