Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകടയടപ്പ് സമയ പരിധിയിലെ...

കടയടപ്പ് സമയ പരിധിയിലെ ഇളവ്: ഹറമിനടുത്തുള്ളവര്‍ക്ക് ആശ്വാസമാവും

text_fields
bookmark_border
ജിദ്ദ: കടകള്‍ രാത്രി ഒമ്പത് മണിക്ക് അടക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹറമുകള്‍ക്കടുത്ത കടകളെ ഒഴിവാക്കിയത് നിരവധിയാളുകള്‍ക്ക് ആശ്വാസമാകും. ധാരാളം താമസ കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നതിനാലും രാപ്പകലൊരുപോലെ തീര്‍ഥാടകരുണ്ടാവുമെന്നതിനാലാണ് ഇരു ഹറമുകള്‍ക്കടുത്ത കടകളെ തീരുമാനത്തില്‍ നിന്ന് തൊഴില്‍ മന്ത്രാലയം ഒഴിവാക്കിയത്. മസ്ജിദുന്നബവിക്കടുത്ത് 5000ത്തിലധികം കടകളും 200 ഓളം ഹോട്ടലുകളുമുണ്ടെന്നാണ് കണക്ക്. മക്ക ഹറമിനടുത്തും നൂറുക്കണക്കിന് കടകളും റസ്റ്റാറന്‍റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.  കടകള്‍ ഒമ്പത് മണിക്ക് അടക്കണമെന്ന തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ഇരുഹറമുകളിലത്തെുന്ന തീര്‍ഥാടകരെ അതു കാര്യമായി ബാധിക്കും. ഹറമുകള്‍ക്കടുത്ത കടകള്‍ക്ക് വര്‍ധിച്ച വാടകയാണ് ഉടമകള്‍ നല്‍കുന്നത്. തീരുമാനത്തില്‍ ഹറമിനടുത്ത കടകള്‍ ഉള്‍പ്പെടുകയാണെങ്കില്‍  കടയുടമകള്‍ക്ക് വാടക വലിയ ഭാരമായി തീരും. അതിനാല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം വലിയ ആശ്വാസമാണെന്നാണ് വിലയിരുത്തല്‍. അതേ സമയം, രാത്രി ഒമ്പത് മണിക്ക് കടകളടക്കണമെന്ന തീരുമാനത്തില്‍  സ്ത്രീകള്‍ക്കായുള്ള സാധനങ്ങള്‍ വില്‍പന നടത്തുന്ന മുഴുവന്‍ കടകളും ഉള്‍പ്പെടുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് മണിക്ക് കടയടക്കാനുള്ള തീരുമാനം അന്തിമമായി എടുത്തിട്ടില്ല. വിഷയം പഠിച്ചുവരികയാണ്. കടകള്‍ രാത്രി 11 മണിക്ക് അടക്കുന്നതിനാല്‍ ഉണ്ടാകുന്ന യാത്ര പ്രയാസങ്ങള്‍ കാരണം നിരവധി സ്ത്രീകള്‍ സ്വകാര്യമേഖലയിലെ ജോലിക്ക് മുന്നോട്ടുവരുന്നില്ളെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ തെളിഞ്ഞ കാര്യമാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story