Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2016 2:07 PM IST Updated On
date_range 15 July 2016 2:07 PM ISTഅവധിക്കാലം ചെലവഴിക്കാന്‍ സല്‍മാന്‍ രാജാവ് വിദേശത്തേക്ക്
text_fieldsbookmark_border
ജിദ്ദ: സല്‍മാന്‍ രാജാവ് അവധിക്കാലം ചെലവഴിക്കുന്നതിനായി വിദേശത്തേക്ക് പോയി. വ്യാഴാഴ്ച വൈകിട്ട് ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിനാണ് ഭരണ ചുമതല. ഇത് സംബന്ധിച്ച രാജ വിളംബരം ഇറങ്ങി. ജിദ്ദ വിമാനത്താവളത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ മക്ക ഗവര്‍ണറും രാജ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങി ഭരണ സൈനിക രംഗത്തെ നിരവധി പേര്‍ സല്‍മാന്‍ രാജാവിനെ യാത്രയയക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. ധനകാര്യമന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍അസ്വാഫ്, രാജ ഓഫീസ് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ദുരിതാശ്വാസ സെന്‍റര്‍ സൂപര്‍വൈസറുമായ ഡോ. അബ്ദുല്‍ അസീസ് അല്‍റബീഅ, രാജ പ്രൊട്ടോകാള്‍ മേധാവി ഖാലിദ് ബിന്‍ സ്വാലിഹ് അല്‍അബാദ്, ഖാദിമുല്‍ഹറമൈന്‍ പേഴ്സണല്‍ കാര്യ മേധാവി ഹാസിം ബിന്‍ മുസ്തഫ സക്സൂക്, പ്രൈവറ്റ് സെക്രട്ടറി ഫഹദ് ബിന്‍ അബ്ദുല്ല അല്‍അസ്കര്‍, റോയല്‍ സുരക്ഷ മേധാവി ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സല്‍മാന്‍ രാജാവിനെ അനുഗമിക്കുന്നുണ്ട്.തുടങ്ങി അമീറുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story