Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവയുഗം കെ.സി.പിള്ള...

നവയുഗം കെ.സി.പിള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border

അല്‍ഖോബാര്‍: നവയുഗം സാംസ്കാരികവേദി അല്‍ഖോബാര്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലാണ് മികച്ച സൃഷ്ടികള്‍ക്ക് പുരസ്കാരം നല്‍കുന്നത്. സൃഷ്ടികള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെ നീട്ടി. സൗദി അറേബ്യയിലെ പ്രവാസികളില്‍, മത്സരത്തില്‍ പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ മുമ്പ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികള്‍ ആഗസ്റ്റ് 15ന് മുമ്പ്  navayugamkhobar@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. ചെറുകഥ പത്ത് ഫുള്‍സ്കാപ്പ് പേജിലും, കവിത അഞ്ചു ഫുള്‍സ്കാപ്പ് പേജിലും കവിയരുത്. പേരും, അഡ്രസ്സും, ചെറിയ സ്വയം പരിചയപ്പെടുത്തല്‍ വിവരണവും കൂടെ എഴുതി അയയ്ക്കേണ്ടത്. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വെക്കുക. ഇവയെല്ലാം ഇമെയില്‍ ആയി അയച്ചു തരികയോ നവയുഗം ഭാരവാഹികളെ നേരിട്ട് എല്‍പ്പിക്കുകയോ ചെയ്യാം. മികച്ച ആദ്യ മൂന്ന് സൃഷ്ടികള്‍ക്ക്  സെപ്റ്റംബര്‍ 30 ന് പ്രമുഖര്‍  പങ്കെടുക്കുന്ന ‘സര്‍ഗപ്രവാസം 2016’ന്‍െറ വേദിയില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഖോബാര്‍ മേഖല പ്രസിഡന്‍റ് അരുണ്‍ ചാത്തന്നൂരും, ആക്ടിങ് സെക്രട്ടറി അന്‍വര്‍ ആലപ്പുഴയും  അറിയിച്ചു. ലഭിച്ച എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികള്‍ ചേര്‍ത്ത്  സാഹിത്യ സമാഹാരമായി പ്രഭാത് ബുക്ക് ഹൗസ് വഴി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0552799969,  0581160944  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story