Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅല്‍ഖുര്‍മ...

അല്‍ഖുര്‍മ ജാലിയാത്തില്‍ വിദേശികള്‍ക്കായി ഈദാഘോഷം

text_fields
bookmark_border
ത്വാഇഫ്: അല്‍ഖുര്‍മ ജാലിയാത്തിന്‍െറ ആഭിമുഖ്യത്തില്‍ വിദേശികള്‍ക്കായി സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി. സംഗമത്തിന്‍െറ  ഭാഗമായി കലാകയിക മത്സരങ്ങളും അരങ്ങേറി.  ഡോ. ഷൈഖ് ഇബ്്റാംഹീം അല്‍ഹജ്ജി  ഉദ്ബോധന പ്രഭാഷണം നടത്തി. തൗസിഫ് ബീഹാരി, വലിയ്യുറഹ്മാന്‍ ബംഗ്ളാദേശ്, ഇര്‍ഫാന്‍ പാക്കിസ്്ഥാന്‍, ഫൈസല്‍ മാലിഖ് എ ആര്‍ നഗര്‍ എന്നിവര്‍ സംസാരിച്ചു. ജാലിയാത്ത്്് മേധാവികളായ അബ്ദുല്‍ ഹലിം,മുഹമ്മദ് റിഫാസ്, സമീര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.  ഏകദിന ഫുട്്ബോള്‍ ടൂര്‍ണമെന്‍റി ല്‍ തുറൈസ് എഫ്് സിയെ പരാജയപ്പെടുത്തി അല്‍ഹറമൈന്‍ ചാമ്പ്യന്‍മാരായി (6-2). എട്ട്് ടീമുകള്‍ ടുര്‍ണമെന്‍റില്‍ മാറ്റുരച്ചു. മത്്സരങ്ങള്‍ കാണാന്‍ വന്‍ജനക്കൂട്ടം ഗ്രണ്ടിലത്തെി. ഹാമീദ് ബിന്‍ മുഹമ്മദ് അല്‍ഹമീദ്, അബു അബ്ദുല്ല സഅ്ദ് അല്‍ശരീഫ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story