പെട്രോള്‍ വില വീപ്പക്ക് 50 ഡോളര്‍ അനിവാര്യം -സൗദി ഊര്‍ജ മന്ത്രി
text_fieldsറിയാദ്: പെട്രോളിയം മേഖലയിലെ നിക്ഷേപ പദ്ധതികള്‍ വിജയകരമായി നിലനില്‍ക്കണമെങ്കില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പക്ക് 50 ഡോളറെങ്കിലും ആവണമെന്ന് സൗദി ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 50 ഡോളറില്‍ കുറഞ്ഞ വില എണ്ണ കയറ്റുമതി രാജ്യങ്ങള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ളതാണ് വിലയിടിവിന് പ്രത്യക്ഷ കാരണം. ഒപെക് രാജ്യങ്ങള്‍ മാത്രം ഉല്‍പാദനം കുറക്കുന്നത് വില ഉയരാന്‍ കാരണമാവില്ല. 100 ഡോളര്‍ എന്നത് എണ്ണക്ക് കൂടിയ വിലയായി വിപണി നിരീക്ഷകര്‍ കണക്കാക്കുന്നുണ്ടെങ്കില്‍ 50 ഡോളറില്‍ താഴെ വിലയിടിയുന്നത് ഏറ്റവും കുറഞ്ഞ വിലയാണ്. വിപണി ലഭ്യതയും ആവശ്യവും തമ്മില്‍ സന്തുലിതമായ തോതിലേക്ക് വരുന്നുണ്ടെന്നും അതിനാല്‍ അടുത്ത മാസങ്ങളില്‍ എണ്ണക്ക് നേരിയ വിലക്കയറ്റം ഉണ്ടായേക്കുമെന്നും ഖാലിദ് അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു. 2017ല്‍ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.