Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2016 2:43 PM IST Updated On
date_range 13 July 2016 2:43 PM ISTഎംബസിയുടെ കീഴില്‍ പുതിയ സേവന വിഭാഗം രണ്ടാഴ്ചക്കകം ആരംഭിക്കും-അംബാസഡര്‍
text_fieldsbookmark_border
camera_alt????????? ????????? ?????? ??????? ???????? ??????? ????????????????? ?????????????
ജുബൈല്‍: സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി എംബസിയുടെ കീഴില്‍ പുതിയ സേവന വിഭാഗം രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് അംബാസഡര്‍ ജാവേദ് അഹമ്മദ്. ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ സാമൂഹിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതു കൂടാതെ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ അറിയുന്നതിനും മദാര്‍ എന്ന മറ്റൊരുവിഭാഗവും പ്രവര്‍ത്തന സജ്ജമാക്കും. പരാതികള്‍ക്ക ്രണ്ടാഴ്ചക്കകം നടപടിയുണ്ടാകും വിധത്തിലാണ് ഇതു വിഭാവന ചെയ്തിരിക്കുന്നത്. ആഘോഷാവസരങ്ങളിലും സ്കൂള്‍ അവധിസമയത്തും വിമാന നിരക്കിലുണ്ടാകുന്ന വന്‍ വര്‍ധന സംബന്ധിച്ച് എയര്‍ ഇന്ത്യ അധികൃതരുമായി സംസാരിക്കുകയും കേന്ദ്രസര്‍ക്കാറിന് ഭീമ ഹരജി നല്‍കുകയും ചെയ്യും. മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും കോണ്‍ട്രിബൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ പറ്റുമോ എന്നതിനെ സംബന്ധിച്ച് പഠിച്ച് വരികയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ജുബൈല്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. സാമൂഹിക പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നിര്‍വ്വാഹമില്ല. പകരം എംബസിയില്‍നിന്ന് സന്നദ്ധപ്രവര്‍ത്തനത്തിനുള്ള അനുമതിപത്രം നല്‍കും.
പാസ്പോര്‍ട്ടും മറ്റ് സേവനങ്ങളും നല്‍കാന്‍ എംബസി ഉദ്യോഗസ്ഥര്‍ മാസത്തില്‍ രണ്ട് തവണയാണ് ജുബൈലില്‍ എത്തുന്നത്. ഇവിടത്തെ ആവശ്യത്തിനാനുപാതികമായി കൂടുതല്‍ സന്ദര്‍ശനം നടത്താനും തീരുമാനമുണ്ട്. എംബസിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളിലും നിവേദനങ്ങളിലും കാലതാമസം നേരിടുന്നു എന്ന ്ബോധ്യമായാല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അംബാസഡറുടെ ഇ-മെയിലിലേക്ക് നേരിട്ട് വിവരങ്ങള്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സലീം ആലപ്പുഴ, നൂഹ് പാപ്പിനിശ്ശേരി, അഡ്വ.ആന്‍റണി, ടി.പി റഷീദ്, ലിസാന്‍ മുഹമ്മദ്, ഉമേഷ് കളരിക്കല്‍, അശ്റഫ ്മൂവാറ്റുപുഴ, സഫയര്‍ മുഹമ്മദ്, നൗഷാദ് തിരുവനന്തപുരം, ഉസ്മാന്‍ ഒട്ടുമ്മല്‍, മുനീബ് ഹസ്സന്‍, സമീര്‍ കരുനാഗപ്പള്ളി, നാസര്‍ കൊടുവള്ളി, സുബൈര്‍ കരുനാഗപ്പള്ളി തുടങ്ങിയവരും സ്കൂള്‍ മാനേജ്മന്‍റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story