Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയില്‍ ഗോഡൗണില്‍...

ജിദ്ദയില്‍ ഗോഡൗണില്‍ അഗ്നിബാധ

text_fields
bookmark_border
ജിദ്ദ: ജിദ്ദക്ക് തെക്ക് ഗോഡൗണില്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെയാണ് 1600 ചതുരശ്ര മീറ്ററിലുള്ള ഗോഡൗണില്‍ അഗ്നിബാധയുണ്ടായത്. സ്ക്കൂള്‍ ബാഗുകള്‍, സ്ത്രീകളുടെ ബാഗുകള്‍, പലചരക്കുകള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതാണ് അഗ്നിബാധയുണ്ടായ ഗോഡൗണെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതേയുള്ളൂ എന്നും  അപകടത്തില്‍ ആളപായമില്ളെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
Show Full Article
TAGS:fire 
Next Story