Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൈതൃകങ്ങളുടെ...

പൈതൃകങ്ങളുടെ പെരുന്നാളാഘോഷം

text_fields
bookmark_border
പൈതൃകങ്ങളുടെ പെരുന്നാളാഘോഷം
cancel
ജിദ്ദ: അറബ് ഹിജാസി പാരമ്പര്യത്തിന്‍െറ നിറമുള്ള ഓര്‍മകളുടെ ഉല്‍സവം സമ്മാനിച്ച് ജിദ്ദ ബലദിലെ പെരുന്നാളാഘോഷം തുടങ്ങുന്നു. പുരാതന ജിദ്ദ നഗരത്തില്‍ ഇനിയുള്ള ഒരാഴ്ച കലയും സംസ്കാരവും സമ്മേളിക്കുന്ന പൈതൃകോല്‍സവമാണ്.  അറബ് കുടുംബങ്ങളോടൊപ്പം മലയാളികളുള്‍പെടെ വിദേശികള്‍  ഈ ആഘോഷത്തില്‍ പങ്കുചേരാനത്തെും. കുട്ടികളുടെ ഫെസ്റ്റ്,  പാരമ്പര്യകലാപരിപാടികള്‍ എന്നിവയാണ് പെരുന്നാളാഘോഷത്തിന്‍െറ ഭാഗമായി നടക്കുന്നത്.
 റമദാന്‍ ഒന്നു മുതല്‍  ‘റമദാനുനാ കിദാ’ എന്ന പേരില്‍ ഉല്‍സവമായിരുന്നു ഇവിടെ. ഇതിന്‍െറ തുടര്‍ച്ചയായാണ് പെരുന്നാളാഘോഷം.  പുരാതന റമദാന്‍ സ്മരണയായിരുന്നു പൈതൃകനഗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍
ആവിഷ്കരിച്ചത്.  ചരിത്രമേഖലയിലെ ബാബ് മദീന (മൈതാനുല്‍ ബൈഅ്) മുതല്‍ മസ്ജിദുല്‍ ശാഫിഅ് വരെയുള്ള സ്ഥലങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഹിജാസി ജീവിതം പുതിയ തലമുറക്ക് മുന്നില്‍ പുനരാവിഷ്കരിക്കപ്പെട്ടു. കേട്ടറിഞ്ഞ അറബ് ജീവിതമല്ല ഹിജാസികളുടേതെന്ന് അവിടത്തെ കാഴ്ചകള്‍ അതിഥികളോട് പറഞ്ഞു. ആഘോഷപൂര്‍വം ജീവിച്ച ഒരു ജനതയുടെ നിറമുള്ള ഭാവനകള്‍ എത്രമാത്രമായിരുന്നു എന്ന് ‘റമദാനുനാകിദാ’ വിളിച്ചോതി. രുചിവൈവിധ്യവും സംഗീതവും കരകൗശലവും ഫാഷനും സൗന്ദര്യബോധവും സമ്മേളിച്ച ഉല്‍സവനഗരി അക്ഷരാര്‍ഥത്തില്‍ വര്‍ണാഭമായിരുന്നു. സൂക്കുല്‍ ജുമുഅ (വെള്ളിയാഴ്ച സൂക്ക്) എന്ന പേരിലൊരുക്കിയ സൂക്ക്  കരകൗശല വസ്തുക്കളുടെ അപാരതീരമാണ് തുറന്നത്. പുരാതന കാലത്തെ പലചരക്ക ്കട, ഹുക്കവലി കേന്ദ്രം, ഭക്ഷ്യവില്‍പന കേന്ദ്രം, ഫൂല്‍ കട, സുഗന്ധ വ്യഞ്ജന കട, ഇസ്തിരിക്കട തുടങ്ങിയവ ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിരുന്നു. കാലത്തിന് ഇടിച്ചുനിരത്താനാവാത്ത പൈതൃകകെട്ടിടങ്ങളുടെ തലയെടുപ്പ് ചരിത്രത്തിന്‍െറ പ്രൗഢി വിളിച്ചോതുന്നതാണ്. പുതിയ കാലത്ത് കേരളത്തില്‍ പോലും പ്രത്യക്ഷപ്പെടുന്ന പൗരാണിക ടെച്ചുള്ള നിര്‍മിതികളുടെ മാതൃക ഈ ചെങ്കടലിന്‍െറ തീരത്ത് നിന്ന് കടംകൊണ്ടതാണെന്ന് ഇവിടെയത്തെുമ്പോഴാണ് അറിയുന്നത്. 
പുരാതന മക്കയുടേയും  മദീനയുടേയും അപൂര്‍വ ഫോട്ടോകളുടെ ഗാലറികളും ചരിത്രപുസ്തകങ്ങളുടെ ശേഖരവും ഈ നഗരിക്ക് അക്കാദമികമാനങ്ങള്‍ നല്‍കുന്നു. 
ചരിത്രം പലതരം ആഘോഷത്തിന്‍െറ രീതിയില്‍ പുനരാവിഷ്കരിച്ച്  പുതിയ തലമുറയിലേക്ക് പകരുകയാണ് ഇവിടെ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah
Next Story