റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കാന്‍ മുന്‍ ക്ഷേത്രഭാരവാഹിയും
text_fieldsത്വാഇഫ്: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വാണിയമ്പലം ഏമങ്ങാട്ട് സ്വദേശി രവി സുദന്‍ (42) ഈ വര്‍ഷത്തെ റമദാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ്. കടുത്ത ഉഷ്ണകാലത്തെ പെട്രോള്‍ പമ്പിലെ ജോലിക്കിടയിലും നോമ്പ് ആത്മഹര്‍ഷത്തോടെയാണ് രവിസുദന്‍ നോറ്റുവീട്ടിയത്. തീക്കുന്നതന്‍ കോരുകുട്ടിയുടെയും ശ്രീദേവിയുടെയും മൂന്നാമത്തെ മകനായ രവിസുദന്‍ പെരുമുണ്ടശ്ശേരി സുബ്രഹ്മണ്യ ക്ഷേതം മുന്‍ സെക്രട്ടറി കൂടിയാണ്. 2010 ഡിസംബര്‍ 23ന് സൗദിയിലത്തെി പ്രവാസ ജീവിതം തുടങ്ങിയ ഇദ്ദേഹം ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത് ഇപ്പോള്‍ അഞ്ച് വര്‍ഷമായ ത്വാഇഫില്‍ മക്കാറോഡിലെ ഖാലിദിയ അല്‍ ഷഹ്്റാനി പെട്രോള്‍ പമ്പിലാണ്. റമദാന്‍ വ്രതമനുഷഠിക്കാന്‍ ആദ്യമെ മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നതെന്നു രവിസുദന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.വ്രതമനുഷ്ഠിക്കുന്നത് കൊണ്ട് മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖം ലഭിക്കുന്നുണ്ടെന്ന് അനുഭവത്തിന്‍െറ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു. വ്രതത്തിന്‍െറ ആദ്യനാളുകളില്‍ അനുഭവപ്പെടുന്ന ദാഹവും ക്ഷീണവും ധ്യാനത്തിലൂടെ മറികടക്കാന്‍ കഴിയുന്നുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ നീളുന്ന പ്രതികൂല കാലാവസ്ഥയിലുള്ള ജോലി തന്‍െറ വ്രതാനുഷ്ഠാനത്തിന് തടസ്സമല്ളെന്ന് പറയുന്ന രവിസുദന്‍ എല്ലാം ദൈവാനുഗ്രമാണെന്നാണ് വിലയിരുത്തുന്നത്. സഹോദര സമുദായത്തിന്‍െറ വ്രതാനുഷഠാനത്തില്‍ ഭാഗവാക്കാകുന്നതിലൂടെ മതസൗഹാര്‍ദത്തിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യവും അദ്ദേഹം പ്രകടിപ്പിച്ചു.
മൂന്നര മണിക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴം കഴിഞ്ഞ് ആരംഭിക്കുന്ന വ്രതാനുഷ്ഠാനത്തിന് ഭാര്യ വത്സലയും മകള്‍ മാനസാ രവിസുദനും റൂമിലെ സഹപ്രവര്‍ത്തകരും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
വരും വര്‍ഷങ്ങളിലും റമദാന്‍ വ്രതം അനുഷഠിക്കാന്‍ ഭാഗ്യമുണ്ടാകണമെന്നാണ് രവിസുദന്‍െറആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
