Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2016 3:51 PM IST Updated On
date_range 5 July 2016 3:51 PM ISTപുണ്യജോലിയുടെ ആത്മഹര്‍ഷത്തില്‍ മുഹമ്മദ് ഷാഹിദ് ആലം
text_fieldsbookmark_border
camera_alt????????? ????? ?????????? ???????? ?????? ???
ജിദ്ദ: ഒൗദ്യോഗിക ജീവിതം പുണ്യങ്ങളുടെ വഴിത്താരകളിലായതിന്‍െറ ആത്മഹര്‍ഷത്തിലാണ് ഇന്ത്യന്‍ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം. മക്കയില്‍ ഹജ്ജ്കാര്യങ്ങളുടെ നടപടികളുമായി ഓടി നടക്കുന്നതിനിടയില്‍ ഈ യുവ ഉദ്യോഗസ്ഥന്‍ ദൈവത്തിന് അങ്ങേയറ്റത്തെ നന്ദി പറയുകയാണ്. മഹത്തായ ദൗത്യത്തിന് ചുക്കാന്‍ പിടിക്കാന്‍ അവസരം നല്‍കിയതിന്. വിശുദ്ധ റമദാനില്‍ ഹറം മസ്ജിദില്‍ പതിനായിരങ്ങളോടൊപ്പമിരുന്ന് നോമ്പു തുറക്കാനും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്കാരത്തില്‍ അണിചേരാനും സാധിക്കുന്നതിനേക്കാള്‍ വലിയ ഭാഗ്യമില്ളെന്ന് മുഹമ്മദ് ഷാഹിദ് ആലം ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. മനുഷ്യകുലത്തിന് വലിയ അനുഗ്രഹമാണ് റമദാന്‍. ഇത്തവണ ലോകത്തിന്‍െറ നാനാഭാഗത്തുള്ള സഹോദരങ്ങള്‍ക്കൊപ്പം ഹറമില്‍ പ്രാര്‍ഥന നടത്താന്‍ എനിക്ക് അവസരം ലഭിച്ചു. തറാവീഹില്‍ പങ്കെടുക്കാനായി. ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ഇരുകൈ ഉയര്‍ത്തി ആമീന്‍ പറയാനായി. ഈ പ്രാര്‍ഥനകള്‍ ആത്മാവിന്‍െറ അകത്തളങ്ങളില്‍ അനുപമമായ മുഴക്കമാണ് സൃഷ്ടിക്കുന്നത്. ഈ മുഴക്കം ആത്മാവിന് വലിയ രീതിയില്‍ കരുത്ത് പകരുന്നു.
ദൈവ പ്രീതി കാംക്ഷിച്ച് സഹോദരങ്ങള്‍ ഇഫ്താറിന്വേണ്ടി ഹറമില്‍ ഒരുക്കങ്ങള്‍ നടത്തുന്നത് വിസ്മയക്കാഴ്ചയാണ്്. ഇവിടെയത്തെുന്നവര്‍ക്ക് എന്തു സേവനത്തിനും തയാറാണ് ഈ യുവാക്കള്‍. കറപുരളാത്ത സേവനമനോഭാവത്തിന്‍െറ ഉദാത്തമായ അനുഭവം.
ഇന്ത്യന്‍ ഹാജിമാരുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മക്കയില്‍ ഏതാണ്ടെല്ലാം പൂര്‍ണമായെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ പരമാവധി മികച്ച കെട്ടിടങ്ങള്‍ തന്നെയാണ് താമസത്തിന് ഏര്‍പ്പാടാക്കുന്നത്.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലക്കാരനായ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2010 ബാച്ചുകാരനാണ്. ന്യൂദല്‍ഹിയിലെ ജാമിയ മില്ലിയയില്‍ നിന്ന് ഭൂമിശാസ്ത്രത്തിലാണ് ബിരുദാനന്ദരബിരുദം നേടിയത്. ഈജിപ്തിലും അബൂദബിയിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് അറബി ഭാഷയില്‍ പരിശീലനം നേടി. വായനയും ക്രിക്കറ്റ് കളിയുമാണ് വിനോദം. ഡോ.ഷക്കീല ഷാഹിദാണ് ഭാര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story