മക്ക: പുണ്യ റമദാന്‍ വിടപറയുന്ന രാവില്‍ മക്കയിലും മദീനയിലും നടന്ന ‘ഖത്മുല്‍ ഖുര്‍ആനിലും’ (രാത്രി നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതി തീര്‍ക്കല്‍) പ്രത്യേക പ്രാര്‍ഥനയിലും ഏകദേശം 30 ലക്ഷമാളുകള്‍ പങ്കെടുത്തു. മക്ക മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരും സന്ദര്‍ശകരും സ്വദേശികളുമടക്കം 20 ലക്ഷത്തിലധിമാളുകളാണ് സംഗമിച്ചത്. മക്കയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന തന്നെ ആയിരക്കണക്കിനാളുകള്‍ എത്തി. നമസ്കാരവേളയില്‍ ഹറമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. തറാവീഹ് നമസ്കാരത്തിനും പ്രാര്‍ഥനക്കും ഹറം ഇമാം ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് നേതൃത്വം നല്‍കി.
പാപമോചനത്തിനും നരകമുക്തിക്കും വേണ്ടിയും രാജ്യത്തേയും മുസ്ലിം നാടുകളെയും സര്‍വ്വ നാശങ്ങളില്‍ നിന്നും രക്ഷിച്ച് നിര്‍ഭയത്വവും സമാധാനവും സ്ഥിരതയും ഉണ്ടാകാനും അദ്ദേഹം പ്രാര്‍ഥിച്ചു.
മദീനയിലെ മസ്ജിദുന്നബവയില്‍ പത്ത് ലക്ഷത്തോളമാളുകളാണ് പങ്കെടുത്തത്. തറാവീഹ് നമസ്കാരത്തിന് ശൈഖ് ഡോ. അലി ബിന്‍ അബ്ദുഹ്മാന്‍ അല്‍ ഖുദൈശി, ശൈഖ് ഡോ.സ്വലാഹ് ബിന്‍ മുഹമ്മദ് ബദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍ ദിവസമുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ആവശ്യമായ പദ്ധതികള്‍ അതതു വകുപ്പുകള്‍ നേരത്തെ ആവിഷ്കരിച്ചിരുന്നു. ഈ വര്‍ഷത്തെ ഉംറ സീസണ്‍ പദ്ധതികള്‍ വിജയകരമായതായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു. അപകടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യാതെയാണ് സീസണ്‍ അവസാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനും മക്ക ഗവര്‍ണര്‍ പ്രത്യേക അഭിനന്ദനം നേര്‍ന്നു. ഉംറ സീസണ്‍ പദ്ധതി വിജയകരമായി സമാപിക്കാന്‍ സഹകരിച്ച മുഴുവന്‍ വകുപ്പുകള്‍ക്കും സുരക്ഷ വിഭാഗങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കി തീര്‍ഥാടകരെ ബോധവത്കരിക്കാന്‍ യത്നിച്ച മുഴുവന്‍ മാധ്യമങ്ങള്‍ക്കും മക്ക ഗവര്‍ണര്‍ നന്ദി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2016 10:04 AM GMT Updated On
date_range 2016-07-05T15:34:15+05:30‘ഖത്മുല്‍ ഖുര്‍ആന്‍’; ഹറമുകളില്‍ ഒഴുകിയത്തെിയത് 30 ലക്ഷം പേര്‍
text_fieldsNext Story