Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാള്‍ സന്തോഷം പങ്കുവെച്ച് യൂത്ത് ഇന്ത്യയുടെ പുതുവസ്ത്ര വിതരണം
text_fieldsbookmark_border
അല്‍ഖോബാര്‍: ആഹ്ളാദങ്ങള്‍ പങ്കുവെക്കപ്പെടുമ്പോഴാണ് ആഘോഷങ്ങള്‍ പൂര്‍ണമാവുന്നതെന്ന് ഓര്‍മപ്പെടുത്തി യൂത്ത് ഇന്ത്യ ഇത്തവണയും പെരുന്നാളിനോടനുബന്ധിച്ച് പുതുവസ്ത്ര വിതരണം സംഘടിപ്പിക്കുന്നു. അഖില സൗദി തലത്തില്‍ നടക്കുന്ന പുതുവസ്ത്ര വിതരണത്തിന്‍റെ ഉദ്ഘാടനം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ദീഖ് അഹ്മദ് നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ സൗദി കേന്ദ്ര ആക്റ്റിങ് പ്രസിഡന്‍റ് അനീസ് അബൂബക്കര്‍ ഉപഹാരം ഏറ്റുവാങ്ങി. പ്രവാസജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരേയും നിരാലംബരെയും കണ്ടത്തെി പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്ത് അവരെ കൂടി പെരുന്നാളിന്‍െറ ആഹ്ളാദത്തില്‍ പങ്കുചേര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ തങ്ങള്‍ തനിച്ചല്ളെന്നും സ്നേഹത്തിന്‍റെ നീരുറവ വറ്റിയിട്ടില്ലാത്ത ഹൃദയങ്ങള്‍ തങ്ങളുടെ കൂടെയുണ്ടെന്നും യൂത്ത് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്ന് ഡോ. സിദ്ദീഖ് അഹ്മദ് പറഞ്ഞു. ഇറാം കോര്‍പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി അംഗം റഷീദ് ഉമര്‍, ഇറാം സി.ഇ.ഒ. അബ്ദുറസാഖ്, ഷമീര്‍, ബിജോയ് ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
നാടുകടത്തല്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പുതുവസ്ത്ര വിതരണം ചെയ്യുന്നത്. സുമനുസ്സകളോട് ഒരു ജോഡി വസ്ത്രം അധികം വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് പദ്ധതിക്കാവശ്യമുള്ള വസ്ത്രം ശേഖരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ അല്‍ഖോബാര്‍ (0532031604, 0535175574), ദമ്മാം (0599441085, 0533468584), ജുബൈല്‍ (0508235893), റിയാദ് (0509406755), യാമ്പൂ (0553955861), ജിദ്ദ നോര്‍ത്ത് (0551060265), ജിദ്ദ സൗത്ത് (0563663766), മക്ക (0506061059), അബഹ (0580957690) ബന്ധപ്പെടേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story