Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ജിദ്ദ: കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ഷേഖുമായും കെ.എം.സി.സി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും ഹജ്ജ് കോണ്‍സുലുമായ ശാഹിദ് ആലവും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഹജ്ജ് വളണ്ടിയര്‍ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കെ.എം.സി.സി നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
മെച്ചപ്പെട്ട സേവനം ചെയ്യുന്നതിന് കോണ്‍സുലേറ്റിന്‍െറയും ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറയും ഭാഗത്ത് നിന്ന് ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു.
ദൈവപ്രീതി കാംക്ഷിച്ച് രാജ്യത്തിന്‍െറയും ഭാഷയുടെയും അതിര്‍വരമ്പുകളില്ലാതെ സേവന സന്നദ്ധരായത്തെുന്ന വളണ്ടിയമാര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് നല്കിയ പിന്തുണക്ക് കെ.എം.സി.സി നേതാക്കള്‍ നന്ദി അറിയിച്ചു.
കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി സി.കെ ഷാക്കിര്‍, കെ.എം.സി.സി ഹജ്ജ് സെല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയില്‍ എന്നിവര്‍ സംബന്ധിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story