ജിദ്ദ ബാഡ്മിന്‍റന്‍ ഓപണ്‍ ചലഞ്ച് മാര്‍ച്ചില്‍
text_fieldsജിദ്ദ: ഇവന്‍ലോഡ് ബാഡ്മിന്‍റന്‍ ക്ളബിന്‍െറയും ജിദ്ദ ബാഡ്മിന്‍റന്‍ ക്ളബിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ‘ജിദ്ദ ബാഡ്മിന്‍റന്‍ ഓപണ്‍ ചലഞ്ച്’ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ആസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ച് ടൂര്‍ണമെന്‍റ് ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 11, 12 തിയതികളിലാണ് ടൂര്‍ണമെന്‍റ്. ഇതുസംബന്ധിച്ച കരാറില്‍ ജിദ്ദ ബാഡ്മിന്‍റന്‍ ക്ളബ് ചെയര്‍മാന്‍ സഹദ് മുഹമ്മദും ഇവന്‍ലോഡ് ബാഡ്മിന്‍റന്‍ ക്ളബ് പ്രസിഡന്‍റ് ടോണി മാത്യുവും ഒപ്പുവെച്ചു. ഡോ. സുലൈമാന്‍ ഫക്കി ആശുപത്രിയിലെ ഒളിമ്പ്യന്‍ ബാഡ്മിന്‍റന്‍ ഇന്‍ഡോര്‍ സ്്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ അന്താരാഷ്ട്ര കളിക്കാരും സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും മാറ്റുരക്കും. ജിദ്ദ, ദമ്മാം, റിയാദ്, അബ്ഹ, ജിസാന്‍, ജുബൈല്‍ മേഖലകളിലെ ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ചൈന, ശ്രീലങ്ക,മലേഷ്യ, ജോര്‍ഡന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കളിക്കാര്‍ പങ്കെടുക്കും.
വേള്‍ഡ് ബാഡ്മിന്‍റന്‍ ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് ഡെവല്പ്മെന്‍റ് പ്രോജക്ട്് മാനേജറും ബഹറൈന്‍ ഒളിപിക്സ് താരവുമായ ജാഫര്‍ ഇബ്രാഹീമാണ് ടൂര്‍ണമെന്‍റ് ബ്രാന്‍ഡ് അംബസിഡര്‍.
ലോഗോ പ്രകാശന ചടങ്ങില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ഈപ്പന്‍ മാത്യു, ഡയറക്ടര്‍ ടോണി മാത്യു, സൗദി ബാഡ്മിന്‍റന്‍ കമ്മിറ്റി അംഗം അലയന്‍ അല്‍ അറബി, ഒ.ഐ.സി.സി ജിദ്ദ റിജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ റിക്കോ ഗോണ്‍സാല്‍വസ്, ട്രഷറര്‍ രാജീവ് മത്തേയില്‍, കോ ഓഡിനേറ്റര്‍ ഗണേഷ് അയ്യര്‍, സൗദി ടോട്ടല്‍ പ്രേടോളിയം പ്രതിനിധി അലി ആമുയ്ലി, ജോട്ടന്‍ പെയിന്‍റ്സ് പ്രതിനിധി അശ്റഫ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 0549126566, 0553048702, jbcebcopen@gmail.com എന്നിവയില്‍ ബന്ധപെടവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.