സുമനസ്സുകള്‍ തുണച്ചു; 48 സ്വദേശി യുവാക്കള്‍ക്ക് മംഗല്യഭാഗ്യം
text_fieldsറിയാദ്: അസീര്‍ പ്രവിശ്യയിലെ അല്‍ബര്‍കില്‍ നഗരപിതാവ് കാരുണ്യത്തിന്‍െറ ചിറകുവിരിച്ചപ്പോള്‍ മംഗല്യ ഭാഗ്യമുണ്ടായത് നിര്‍ധനരായ 48 യുവതീ, യുവാക്കള്‍ക്ക്. ചാരിറ്റി അസോസിയേഷന്‍െറ കീഴില്‍ ഫൈസല്‍ ബിന്‍ ഖാലിദാണ് ചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ വിവാഹ ചെലവിലേക്കായി 10,000 റിയാല്‍ വീതവും വിവാഹമൂല്യം (മഹര്‍) നല്‍കാനുള്ള സ്വര്‍ണാഭരണവുമാണ് നല്‍കിയത്. ദമ്പതികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാടും ഒഴുകിയത്തെിയപ്പോള്‍ ചടങ്ങ് നടന്ന ഹാള്‍ ഉത്സവഛായയിലായിരുന്നു. മഹത്തായ ചടങ്ങാണ് നഗരപിതാവിന്‍െറ നേതൃത്വത്തില്‍ നടന്നതെന്ന് ചാരിറ്റി അസോസിയേഷന്‍െറ ഡയറക്ടര്‍ ശെയ്ഖ് ഇബ്രാഹീം ബിന്‍ മുഹമ്മദ് അല്‍ഹിലാലി പറഞ്ഞു. ദമ്പതികളില്‍ മഹാഭൂരിപക്ഷവും അനാഥരാണ്. അനാഥരെ സംരക്ഷിക്കുന്നതിന് സന്നദ്ധ സംഘടനയുടെ കീഴില്‍ വിപുലമായ സംവിധാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധൂ വരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.