ഉംറ ബസുകള്‍ക്ക് ഗതാഗത നിബന്ധനകള്‍
text_fieldsജിദ്ദ: ഉംറ തീര്‍ഥാടകരുടെ യാത്രക്ക് ഉപയോഗിക്കുന്ന ബസ്സുകള്‍ക്ക് ഗതാഗത മന്ത്രാലയം നിബന്ധനകള്‍ നിശ്ചയിച്ചു. അപകടങ്ങള്‍ ഒഴിവാക്കി തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം പ്രദാനം ചെയ്യുന്നതിന്‍െറ ഭാഗമായാണിത്.
ബസുടമകള്‍ മതിയായ രേഖകള്‍ ഗതാഗത മന്ത്രലായത്തില്‍ സമര്‍പ്പിച്ച് സര്‍വീസ് നടത്താനുള്ള ലൈസന്‍സ് നേടിയിരിക്കണം, കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, ബസുകള്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുത്, മുഴുവന്‍ യാത്രക്കാര്‍ക്കും ഇന്‍ഷൂറന്‍സ് കവറേജ് ഉണ്ടായിരിക്കണം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, സകാത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കാന്‍ മക്ക മേഖല ഗതാഗത ഓഫിസ് മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍മദനി, ഗതാഗത രംഗത്തെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി ഹജ്ജ് മന്ത്രാലയ ആസുത്രണ, വികസന, ഗതാഗത അണ്ടര്‍സെക്രട്ടറി ഡോ. ത്വലാല്‍ സിംസിം പറഞ്ഞു.
ബസുകളുടെ ലൈസന്‍സ്, മക്ക മദീന, മക്ക ജിദ്ദ റോഡുകളിലെ സേവന കേന്ദ്രങ്ങള്‍ മികവുറ്റതാക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസം വരെ 21,82,000 ഉംറ വിസകള്‍ നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് വരെ വിവിധ രാജ്യങ്ങളില്‍ നിന്ന് 18 ലക്ഷത്തോളം തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെി കഴിഞ്ഞു.
വിസ നല്‍കിയതില്‍ അഞ്ച് ലക്ഷത്തോളം പേര്‍ എത്താനുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരത്തെിയത് ഈജിപ്തില്‍ നിന്നാണ് (4,55,000 പേര്‍). തൊട്ടടുത്ത സ്ഥാനത്ത് പാകിസ്താനാണ് (3,33,000). തീര്‍ഥാടകരുടെ എണ്ണം മുന്‍വര്‍ഷം ഇതേ കാലയളവില്‍ എത്തിയവരേക്കാള്‍ കുറവാണെന്നാണ് ഉംറ സേവന രംഗത്തുള്ളവര്‍ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.