കേരള മുസ്്ലിങ്ങളുടെ പുരോഗതിയില്‍ സമസ്തയുടെ പങ്ക് നിസ്തുലം -അഹ്മദ് കബീര്‍ എം.എല്‍.എ
text_fieldsജിദ്ദ: കേരള മുസ്്ലിങ്ങള്‍ക്കിടയില്‍ ഖുര്‍ആനിക അടിത്തറ പണിയുന്നതിലും അത് വഴി സമൂഹത്തെ മുഴുവന്‍ മതപരമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേക്ക് നയിക്കുന്നതിലും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളും വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് ടി.എ അഹമദ് കബീര്‍ എം.എല്‍.എ. എസ്്.വൈ.എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും ജിദ്ദ ഇസ്്ലാമിക് സെന്‍ററും എസ്.കെ.ഐ.സിയും സംയുക്തമായി ജിദ്ദ രിഹേലിയില്‍ സംഘടിപ്പിച്ച ‘വസന്തം 2016’ നിശാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് സെഷനുകളിലായി നടന്ന ക്യാമ്പില്‍ അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, കാസിം ഫൈസി പോത്തന്നൂര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ക്യാമ്പ് അമീര്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍, കോ ഓഡിനേറ്റര്‍ എം.സി സുബൈര്‍ ഹുദവി എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. അല്‍ നൂര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഖവാലി, ദഫ് പ്രോഗ്രം എന്നീ പരിപാടികള്‍ ക്യാമ്പിനു കൊഴുപ്പേകി.മുജീബ് റഹ്മാനിയുടെ സന്ദേശത്തോടെയാണ് ക്യാമ്പിനു പരിസമാപ്തി ആയത്. മുസ്തഫ ബാഖവി ഊരകം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹാഫിസ് ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി. സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ക്യാമ്പിന് അഹമദ് പാളയാട്ട് ആശംസ അര്‍പ്പിച്ചു. സവാദ് പേരാമ്പ്ര സ്വാഗതവും ഹകീം വാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി ആലമ്പാടി, കരീം ഫൈസി എന്‍.പി അബൂബക്കര്‍ ഹാജി, അബ്്ദുല്‍ ബാരി ഹുദവി നെടിയിരുപ്പ്, ഉസ്മാന്‍ എടത്തില് ,അഷ്റഫ് ഫൈസി ,അബ്ബാസ് ഹുദവി, സലിം വാഫി, മുനീര്‍ വാഫി, മുസ്തഫ ഹുദവി, സുലൈമാന്‍ വാഫി, മജീദ് പുകയൂര്‍, ദില്‍ഷാദ് തലപ്പില്‍, റഷീദ് മണിമൂളി, സാലിം അമ്മിനിക്കാട്, ജലീല്‍ എടപ്പറ്റ, എം.എ കോയ, അശ്റഫ് തില്ലങ്കേരി, അബ്്ദുറഹ്്മാന്‍ അയക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.