തെലുങ്കാന സ്വദേശിയെ ഏഴ് മാസമായി കാണാനില്ല
text_fieldsത്വാഇഫ്: ഹൗസ്ഡ്രൈവര്‍ ജോലിക്ക് ത്വാഇഫിലത്തെിയ തെലുങ്കാന സ്വദേശിയെ ഏഴ് മാസമായി കാണാനില്ലന്ന് പരാതി. നിസാമാബാദ് സ്വദേശി ശെയ്ഖ് കദീറി (39) നെയാണ് ഇന്ത്യയില്‍ നിന്ന് ത്വാഇഫിലത്തെി പത്ത് ദിവസങ്ങള്‍ ശേഷം കാണാതായത്. തായിഫില്‍ ജോലി നോക്കുന്ന കദീറിന്‍െറ സഹോദരന്‍ ഖലീല്‍ ജിദ്ദ കോണ്‍സുലേറ്റിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നല്‍കിയിട്ടുണ്ട്. ജിദ്ദ, ത്വാഇഫ് നാടുകടത്തല്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ത്വാഇഫിലെ സുക്സാനിലാണ് കദീര്‍ ജോലിക്കത്തെിയത്.പത്ത് ദിവസത്തോളം സ്പോണ്‍സറുടെ വീടിനു സമീപത്തുള്ള താമസസ്ഥലത്ത് ഉണ്ടായിരുന്നു.
ജോലിചെയ്യാന്‍ വിമുഖത കാണിക്കുകയും മാനസിക നില തകരാറിലായതുപോലെ പെരുമാറുകയും ചെയ്തിരുന്നതായി സ്്പോണ്‍സര്‍ പറഞ്ഞു. ഇതിന് ശേഷമാണ് കാണാതായത്. ഈ വിവരം സ്്പോണ്‍സര്‍ അവധിക്ക്്് നാട്ടില്‍ പോയ ഖലീലിനെ വിളിച്ചറിയിച്ചു. അവധി ചുരുക്കി തിരിച്ചത്തെി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ളെന്ന് ഖലീല്‍ പറഞ്ഞു. മൊബൈല്‍ ഫോണോ ഇഖാമയോ ഇയാളുടെ കൈവശമില്ല. സ്്പോണ്‍സര്‍ ഹുറൂബ് ആക്കുകയും ചെയ്്തിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന്് വെല്‍ഫയര്‍ വിഭാഗം വൈസ് കോണ്‍സുലര്‍ അബ്ദുല്‍ ഹമീദ് നായിക് ത്വാഇഫിലെ സി.സി.ഡബ്ള്യൂ പ്രതിനിധി മുഹമ്മദ് സാലിയുടെ ശ്രദ്ധയില്‍പെടുത്തി അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 0507218328 എന്ന നമ്പരില്‍ അറിയിക്കണമെന്ന് ഖലീല്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.