അല്‍ഖുറയാത്തില്‍ ദുരിതത്തിലായ വീട്ടുജോലിക്കാരി മടങ്ങി
text_fieldsറിയാദ്: വീട്ടുജോലിക്കായി സൗദി ജോര്‍ഡന്‍ അതിര്‍ത്തിയായ അല്‍ഖുറയാത്തിലത്തെി ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി മടങ്ങി. ഇടുക്കി അടിമാലി കണിപറമ്പില്‍ ദിവാകരന്‍െറ ഭാര്യ സുജാത (40) ആണ് മടങ്ങിയത്. ഡിസംബര്‍ 11ന് ദമ്മാം വിമാനത്താവളത്തിലത്തെിയതിന് ശേഷം ഇവരെ കുറിച്ച് ഒരു വിവരവുമില്ലാതാവുകയും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടനിലക്കാരന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരെ കുറിച്ച് വിവരമൊന്നുമില്ളെന്ന് കാണിച്ച് വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. ദമ്മാം വിമാനത്താവളത്തിലത്തെിയ സുജാതയെ പിറ്റേ ദിവസമാണ് സ്പോണ്‍സര്‍ വന്ന് കൂട്ടിക്കൊണ്ടുപോയത്. ദമ്മാം ബസ്സ്റ്റാന്‍റിലത്തെിച്ച് സാപ്റ്റ്കോ ബസില്‍ ആയിരം കി.മീറ്റര്‍ ദൂരമുള്ള അറാറിലേക്ക് കയറ്റി വിടുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഇല്ലാതായതാണ് വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാവാന്‍ കാരണം. കൊടും തണുപ്പില്‍ അറാറിലത്തെിയ സുജാത ഒരു രാത്രി മുഴുവന്‍ ബസ്സ്റ്റാന്‍റില്‍ കഴിച്ചു കൂട്ടിയിരുന്നു. ഇവരുടെ ദയനീയാവസ്ഥ കണ്ട് അറാര്‍ പ്രവാസി സംഘം പ്രവര്‍ത്തകര്‍ ഭക്ഷണവും മൊബൈല്‍ ഫോണും വാങ്ങി നല്‍കി. ഇവരുടെ പാസ്പോര്‍ട്ടിന് പുറത്ത് എഴുതി നല്‍കിയിരുന്ന സ്പോണ്‍സറുടെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അറാറില്‍ നിന്ന് സകാക എന്ന സ്ഥലത്തേക്ക് ബസ് കയറ്റിവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സകാകയിലത്തെിയ സുജാതയെ സ്പോണ്‍സര്‍ വന്ന് ഖുറയാത്തിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ നീണ്ട അലച്ചിലിനെ തുടര്‍ന്ന് സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ളെന്ന് ഖുറയാത്തിലെ പ്രവാസി സംഘം പ്രസിഡന്‍റ് ബാലകൃഷ്ണന്‍ ഷൈജു ആറ്റിങ്ങലിനെ അറിയിച്ചിരുന്നു. എന്നാല്‍, തനിക്ക് വിസക്ക് ചെലവായ 18000 റിയാല്‍ നല്‍കാതെ വിടാനാവില്ളെന്ന് സ്പോണ്‍സര്‍ തീര്‍ത്ത് പറഞ്ഞു. നാട്ടില്‍ നിന്ന് വിസ നല്‍കിയ ട്രാവല്‍ ഏജന്‍സി ഈ തുക നല്‍കാന്‍ തയാറായതോടെയാണ് സ്പോണ്‍സര്‍ വഴങ്ങിയത്. ഇവര്‍ക്കുള്ള ടിക്കറ്റും ഏജന്‍സി തന്നെയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം അല്‍ജൗഫില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് സുജാത മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.