ടാക്സി നിരക്കില്‍ വര്‍ധന അനുവദിക്കില്ല -ഗതാഗത മന്ത്രാലയം
text_fieldsജിദ്ദ: രാജ്യത്ത് പ്രാബല്യത്തിലുള്ള ടാക്സി നിരക്കുകളില്‍ വര്‍ധന അനുവദിക്കില്ളെന്ന് ഗതാഗത മന്ത്രാലയം. ഇന്ധന വിലയിലുണ്ടായ നേരിയ വര്‍ധനവ് മറയാക്കി ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്ന ഡ്രൈവര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിത നിരക്ക് ഈടാക്കുന്ന ടാക്സി ഡൈവ്രര്‍മാരില്‍നിന്ന് ആദ്യഘട്ടം 500 റിയാല്‍ പിഴ ഈടാക്കുകയും ടാക്സി സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 5000 റിയാല്‍ വരെയുള്ള പിഴ ചുമത്തും. നിയമ ലംഘനത്തിന്‍െറ തോത് പരിഗണിച്ച് പിഴയും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കം നടപടിയും ഉണ്ടാകും.
വാഹനങ്ങളില്‍ വില നിര്‍ണയ മീറ്റര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗവുമായി ചര്‍ച്ച നടത്തുമെന്നും മീറ്റര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് 5000 റിയാല്‍ വരെ പിഴ ചുമത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ധന വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായ ശേഷം ടാക്സി ഡ്രൈവര്‍മാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് മന്ത്രാലയം ശക്തമായ നിലപാടുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.