എണ്ണ വില താഴോട്ട് തന്നെ
text_fieldsറിയാദ്: ബാരലിന് 27 ഡോളറും കടന്ന് അസംസ്കൃത എണ്ണ വില വീണ്ടും താഴോട്ട് പോകുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. അമേരിക്കന്‍ വിപണിയില്‍ 26.55 ഡോളറാണ് ഒരു ബാരലിന്‍െറ ഏറ്റവും ഒടുവിലത്തെ വില. വിപണിയില്‍ ആവശ്യത്തിലേറെ എണ്ണ ലഭ്യമാകുന്നതിനെ തുടര്‍ന്നാണ് വിലയില്‍ ഇടിവ് സംഭവിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വിലക്കുറവാണ് അസംസ്കൃത എണ്ണക്കുണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനിസ്വേല ആവശ്യപ്പെട്ടെങ്കിലും മറ്റു രാജ്യങ്ങള്‍ ഈ ആവശ്യം നിരസിച്ചു.
എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ ഇറാനുണ്ടായിരുന്ന വിലക്ക് നീങ്ങിയതും വിലക്കുറവിന് കാരണമാണ്.
പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ വിപണിയിലത്തെിക്കുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇതു കൂടിയാവുമ്പോള്‍ വിപണിയില്‍ എണ്ണയുടെ ലഭ്യത വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇക്കാരണത്താല്‍ എണ്ണ വില 25 ഡോളറിലും താഴെപോകാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് വിപണിയിലെ ചാഞ്ചാട്ടമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.